SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)യിൽ വിവിധ ഓഫീസർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 714 ഒഴിവുകളാണ് ഉള്ളത്. മാനേജർ 14, ഡെപ്യൂട്ടി മാനേജർ 17, സിസ്റ്റം ഓഫീസർ 3 , സെൻട്രൽ ഓപറേഷൻസ് ടീം 2 , പ്രോജക്ട് ഡവലപ്മെന്റ് മാനേജർ 2, റിലേഷൻഷിപ്പ് മാനേജർ 372 , ഇൻവസ്റ്റ്‌മെന്റ് ഓഫീസർ 52, സീനിയർ റിലേഷൻഷിപ്പ് മാനേജർ 147, റീജണൽ ഹെഡ് 12, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് 75, അസിസ്റ്റന്റ് മാനേജർ 13 , സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ് 5 എന്നിങ്ങനെയാണ് ഒഴിവ്.
ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 20ആണ്. അപേക്ഷകർക്ക് വേണ്ട യോഗ്യത, തിരഞ്ഞെടുപ്പ് തുടങ്ങിയ വിശദ വിവരങ്ങൾ http://sbi.co.in വഴി ലഭ്യമാണ്.