SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി
അലോട്ട്മെന്റിൽ നിന്ന് 21,830 പേർ പുറത്താകുമെന്ന് ഉറപ്പായി. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ സമർപ്പണം
പൂർത്തിയായപ്പോൾ ആകെ അപേക്ഷ നൽകിയത് 72,666 വിദ്യാർത്ഥികളാണ്. എന്നാൽ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരം സംസ്ഥാനത്ത് ഇനി ബാക്കിയുള്ളത് 50,836 സീറ്റുകളാണ്. അതായത് 21,830 സീറ്റുകളുടെ കുറവ്. 72,666 അപേക്ഷകളിൽ 67,807
അപേക്ഷകളും മുഖ്യഘട്ടത്തിൽ
അലോട്ട്മെന്റ് ലഭിക്കാത്തതിനെ തുടർന്ന്
പുതുക്കി നൽകിയതാണ് . 4859 പുതിയ
അപേക്ഷകരുമുണ്ട്. കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് ഒഴിവുള്ളത് 6812 സീറ്റുകളാണ്. എന്നാൽ ഈ സീറ്റിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം 18,014 ആണ്. ജില്ലയിൽ 11,202 സീറ്റുകളുടെ കുറവാണുള്ളത്.
ജില്ലതിരിച്ചുള്ള കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം അപേക്ഷ-3297 സീറ്റുകൾ-3688.
കൊല്ലം അപേക്ഷ-3900 സീറ്റുകൾ-3764.
പത്തനംതിട്ട അപേക്ഷ-1088 സീറ്റുകൾ-2568.
ആലപ്പുഴ അപേക്ഷ-4181 സീറ്റുകൾ-3024.
കോട്ടയം അപേക്ഷ-2814 സീറ്റുകൾ-2658.
ഇടുക്കി അപേക്ഷ-1614 സീറ്റുകൾ-1662.
എറണാകുളം അപേക്ഷ-4205 സീറ്റുകൾ-4598.
തൃശൂർ അപേക്ഷ-6080 സീറ്റുകൾ-4883.
പാലക്കാട് അപേക്ഷ-8525 സീറ്റുകൾ-4349.
മലപ്പുറം അപേക്ഷ-18014 സീറ്റുകൾ-6812.
കോഴിക്കോട് അപേക്ഷ -8959 സീറ്റുകൾ-5425.
വയനാട് അപേക്ഷ-1716 സീറ്റുകൾ-1231.
കണ്ണൂർ അപേക്ഷ-5077 സീറ്റുകൾ-4120
കാസർകോട് അപേക്ഷ-3196 സീറ്റുകൾ -2054.