പ്രധാന വാർത്തകൾ
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

പിജി, ബിഎഡ് ഏകജാലക പ്രവേശനം: എംജി മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Aug 26, 2022 at 3:04 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
 JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
കോട്ടയം: എംജി സർവകലാശാല പിജി, ബിഎഡ് കോഴ്സുകളുടെ ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.  മൂൻ അലോട്ട്‌മെന്റുകളിൽ താത്കാലികമായി പ്രവേശനം നേടിയവരും മൂന്നാം അലോട്ട്‌മെന്റിൽ അലോട്ട്‌മെന്റ് ലഭിച്ചവരുമുൾപ്പെടെ പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ആഗസ്റ്റ് 30ന് നാല് മണിക്ക് മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ട് ഹാജരായി സ്ഥിരപ്രവേശമെടുക്കേണ്ടതാണ്.👇🏻👇🏻

\"\"

താത്കാലിക പ്രവേശനത്തിനുള്ള സൗകര്യം മൂന്നാം അലോട്ട്‌മെന്റിൽ ലഭ്യമായിരിക്കുകയില്ല.  എന്നാൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും സ്ഥിരപ്രവേശനം 👇🏻👇🏻

തെരഞ്ഞെടുത്തവരുമൊഴികെയുള്ള പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാവുന്നതാണ്.  മുൻ അലോട്ട്‌മെന്റകളിൽ പ്രവേശനമെടുത്തവർ സ്ഥിര പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്ന പക്ഷം പ്രവേശനത്തിന് മുൻപായി നിർബന്ധമായും ഒരു പ്രാവശ്യം ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കണം.👇🏻👇🏻

\"\"


ഒന്ന് മുതൽ മൂന്ന് വരെ അലോട്ട്‌മെന്റുകളുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രക്രിയയുടെ അവസാന അലോട്ട്‌മെന്റാണ് മൂന്നാം അലോട്ട്‌മെന്റ്.  അതുകൊണ്ട് തന്നെ ഒന്നും രണ്ടും അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനമെടുത്ത് നിൽക്കുന്നവർ മൂന്നാം അലോട്ട്‌മെന്റിൽ സ്ഥിര പ്രവേശനമെടുത്തില്ലായെങ്കിൽ അത്തരക്കാരുടെ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.  മൂന്നാം അലോട്ട്‌മെന്റിൽ അലോട്ട്‌മെന്റ് ലഭിച്ചവരും ഇതേ പോലെ തന്നെ ഈ മാസം 30 ന് നാല് മണിക്ക് മുൻപായി സ്ഥിര പ്രവേശനമെടുത്തില്ലെങ്കിൽ അത്തരക്കാരുടെയും പ്രവേശനം റദ്ദാക്കപ്പെടും.  എന്നാൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും സ്ഥിരപ്രവേശനം ആഗ്രഹിക്കുന്നവരുമൊഴികെയുള്ള പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രസ്തുത വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാവുന്നതാണ്.

\"\"

Follow us on

Related News