SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: 2020-21, 2021-22 അധ്യയന വർഷങ്ങളിൽ ആറാം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്കായി ഓഗസ്റ്റ് 27ന് നടത്താൻ തീരുമാനിച്ച ന്യൂമാറ്റ്സ് സബ്ജില്ലാതല പരീക്ഷ മാറ്റിവച്ചു. ഓഗസ്റ്റ് 24മുതൽ സ്കൂളുകളിൽ പാദവാർഷിക പരീക്ഷ നടക്കുന്നതിനാൽ കുട്ടികൾക്ക് ന്യൂമാറ്റ്സ് പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിന് മതിയായ സമയം ലഭിക്കില്ലായെന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.👇🏻👇🏻
സബ്ജില്ലാതല പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും കുട്ടികളും അദ്ധ്യാപകരും ആവശ്യപ്പെട്ടിരുന്നു. പരീക്ഷ സെപ്റ്റംബർ 17ലേക്കാണ് മാറ്റിയത്.
പരീക്ഷാ തീയതി മാറ്റിയ വിവരം കുട്ടികൾക്ക്
നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.