പ്രധാന വാർത്തകൾ
മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾകെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനംമലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യംപൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശംഎസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരംഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി മാത്തമാറ്റിക്കൽ ഒളിംപ്യാഡ്

Aug 22, 2022 at 10:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: ഗണിതശാസ്‌ത്ര വൈഭവമുള്ള വിദ്യാർഥികളെ കണ്ടെത്തി അവർക്ക് വിവിധ ഭാവിസാധ്യതകൾ കണ്ടെത്തിക്കൊടുക്കുന്നതിന്നും മറ്റും
വർഷംതോറും നടത്തുന്ന ബൗദ്ധികമത്സരമായ മാത്തമാറ്റിക്കൽ ഒളിംപ്യാഡില്ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സെക്കൻഡറി / ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്‌സ് (എൻബിഎച്ച്എം) ആണ് ഇതു സംഘടിപ്പിക്കുന്നത്. മാത്തമാറ്റിക്സ് ടീച്ചേഴ്സിനെയാണ് ആദ്യഘട്ടം നടത്താൻ എൻബിഎച്ച്എം ചുമതലപ്പെടുത്തിയിരിക്കുന്നത്. 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഐഒക്യുഎം (ഇന്ത്യൻ ഒളിംപ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ്, 2022–’23) എഴുതാൻ സെപ്റ്റംബർ 8 വരെ റജിസ്റ്റർ ചെയ്യാം. അതിനായി https://emsecure.in/MTAEXAM എന്ന വെബ്സൈറ്റിൽനിന്ന് അടുത്തുള്ള റെജിസ്റ്റേഡ് സ്കൂൾ കണ്ടുപിടിച്ച് 200 രൂപ ഫീസടച്ച് നിർദിഷ്ട ഫോമിലെ അപേക്ഷ പൂരിപ്പിച്ച് നൽകണം.

\"\"

വിദ്യാർത്ഥികൾ 2003 ഓഗസ്റ്റ് 1നു മുൻപോ, 2010 ജനുവരിക്കു ശേഷമോ ജനിച്ചവർ ആകരുത്. ഇന്ത്യൻ പാസ്പോർട്ടിന് അർഹതയുണ്ടായിരിക്കണം. 2020 ഒക്ടോബർ 30 മുതലെങ്കിലും ഇന്ത്യയിൽ താമസിച്ചു പഠിക്കുന്നവരായിരിക്കണം. ഇന്ത്യൻ സ്കൂൾ സിസ്റ്റത്തിൽ ആ തീയതി മുതലെങ്കിലും പഠിക്കുന്നവരെങ്കിലും ആയിരിക്കണം. 2022 ഒക്ടോബർ 30നു മുൻപ് 12–ാം ക്ലാസ് പഠനം പൂർത്തിയാക്കിയവരാകരുത്. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിലെ കുട്ടികൾക്കും ഈ പരീക്ഷയെഴുതാം. ഒസിഐ കാർഡുകാർക്കും ഈ പരീക്ഷ എഴുതാമെങ്കിലും ഇന്റർനാഷനൽ ഒളിംപ്യാഡിലേക്കു ഇവരെ പരിഗണിക്കില്ല; ഇന്റർനാഷനലിനുള്ള ട്രെയിനിങ് ക്യാംപ് വരെ മാത്രമേ ഇവരെ പങ്കെടുപ്പിക്കൂ.

\"\"

ഒക്ടോബർ 30നാണ് ഐഒക്യുഎം നടക്കുക.  3 മണിക്കൂർ, 100 മാർക്ക്. നെഗറ്റീവ് മാർക്കില്ല. ഏറ്റവും മികച്ച 600 പേർക്കു പ്രാദേശിക പരിഗണന കൂടാതെ ജനുവരി 15നുള്ള 4 മണിക്കൂർ ഇന്ത്യൻ നാഷനൽ മാത്തമാറ്റിക്കൽ ഒളിംപ്യാഡ് (ഐഎൻഎംഒ) പരീക്ഷയിൽ പങ്കെടുക്കാണ് സാധിക്കും.
പൂർണവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.mtai.org.in & http://olympiads.hbcse.tifr.res.in.
ജപ്പാനിലാണ് ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിംപ്യാഡ് നടക്കുക.
സയൻസ് ഒളിംപ്യാടുകളായ അസ്ട്രോണമി & അസ്ട്രോഫിസിക്സ്, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ജൂനിയർ സയൻസ് വിഷയങ്ങളിലും സമാന ഒളിംപിക് മത്സരങ്ങളുണ്ട്. വിവരങ്ങൾക്ക് സന്ദർശിക്കുക: https://olympiads.hbcse.tifr.res.in

Follow us on

Related News