SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ആലപ്പുഴ: നെഹ്‌റു ട്രോഫി 68-ാമത് ജലമേളയുടെ പ്രചാരണത്തിനായുള്ള വീഡിയോ മത്സരത്തിന് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള സയമരപധി ഓഗസ്റ്റ് 24വരെ നീട്ടി. പരമാവധി ഒരു മിനിറ്റില്‍ കവിയാത്ത പശ്ചാത്തല സംഗീതം ഉള്‍പ്പെടെയുള്ളയുള്ള എച്ച്.ഡി. ക്വാളിറ്റി വീഡിയോകളാണ് സമര്‍പ്പിക്കേണ്ടത്. ആനിമേഷന്‍ വീഡിയോകളും പരിഗണിക്കും.

ഒന്നാം സ്ഥാനം നേടുന്ന വീഡിയോക്ക് സ്വർണ്ണ നാണയമാണ് സമ്മാനമായി ലഭിക്കുക. വീഡിയോ ദൃശ്യങ്ങൾ പകര്‍പ്പവകാശ ലംഘനമില്ലാത്തവയായിരിക്കണം, ഒരാള്‍ക്ക് ഒരു എന്‍ട്രിയേ സമര്‍പ്പിക്കാനാകൂ, എന്‍ട്രിക്കൊപ്പം പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം സമര്‍പ്പിക്കണം. എന്‍ട്രികൾ ഇ-മെയിൽ ആയോ ഡി.വി.ഡി, പെന്‍ ഡ്രൈവ് ആയോ തായേ പറയുന്ന വിലാസത്തിൽ സമര്‍പ്പിക്കാവുന്നതാണ്.
വിലാസം- കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001.
ഇ-മെയിൽ- ntbrvideos@admin

എന്‍ട്രികള്‍ അയക്കുന്ന കവറില്‍/ ഇ-മെയിലിൽ ’68-ാമത് നെഹ്‌റു ട്രോഫി ജലമേള പ്രമോഷന്‍ വീഡിയോ മത്സരം’ എന്നു നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.

0 Comments