SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: അസാപ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിന് പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.ഇ.ടി അംഗീകാരമുള്ള കോഴ്‌സുകള്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ വച്ചായിരിക്കും നടത്തുന്നത്.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്‌സ് കോഴ്‌സിലേക്ക് പത്താം ക്ലാസ് ജയിച്ചവര്‍ക്കും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചെല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് കോഴ്‌സിലേക്ക് പ്ലസ്ടുവിന് ബയോളജി ഐശ്ചിക വിഷയമായിട്ടുള്ള സയന്‍സ് ഗ്രൂപ്പ് ജയിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
http://lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി 2022 ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 6 വരെ അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. പൊതുവിഭാഗത്തിന് 500 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2324396, 2560327.