പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നുസ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം: ഓൺലൈൻ വെക്കേഷൻ ക്ലാസ്സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം: ജൂനിയർ എഞ്ചിനീയർ തസ്തികയിൽ ഒഴിവ്; സെപ്റ്റംബർ 2വരെ സമയം.

Aug 13, 2022 at 11:33 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

ന്യൂ ഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ തസ്തികയിൽ ജൂനിയർ എഞ്ചിനീയർമാരുടെ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിംഗ് & കോൺട്രാക്‌റ്റുകൾ) റിക്രൂട്ട്‌മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കി. ഈ തസ്തികയിലേക്ക് അപേക്ഷകൾ അമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2 ആണ്. തസ്തിക വിജ്ഞാപനം സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://ssc.nic.in) ലഭ്യമാണ്.

\"\"

അപേക്ഷകർക്ക് ബി ടെക് ബിരുദമോ ഡിപ്ലോമയോ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ) കൂടാതെ അതാത് മേഖലകളിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയവുമുണ്ടായിരിക്കണം . ജൂനിയർ എഞ്ചിനീയർമാരുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുവാനുള്ള പ്രായം 2022 ജനുവരി 1 ന് 32 വയസ്സ്. ജനറൽ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി-വർഗ്ഗ , വിമുക്തഭടൻ , സ്ത്രീകൾക്കും ഫീസ് ഇല്ല.

\"\"

എസ്എസ്‌സി ജെഇയിൽ കംപ്യൂട്ടർ അധിഷ്‌ഠിത ഒബ്‌ജക്റ്റീവ് ടൈപ്പ് പരീക്ഷയും പേപ്പർ എഴുത്തു പരീക്ഷയുമായിരിക്കും ഉണ്ടാവുക. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ നവംബർ മാസത്തിൽ നടക്കും. ഇത് വിജയിക്കുന്നവർക്ക് എഴുത്ത പരീക്ഷ ഉണ്ടാകും. പേപ്പർ 1ൽ, ജനറൽ ഇന്റലിജൻസ്, റീസണിംഗ്, പൊതു അവബോധം എന്നിവയിൽ നിന്ന് 50 ചോദ്യങ്ങൾ വീതം ഉണ്ടാകും. പരീക്ഷാ പാറ്റേണിൽ ജനറൽ എഞ്ചിനീയറിംഗിനെക്കുറിച്ചുള്ള 100 ചോദ്യങ്ങൾ ഉൾപ്പെടുന്നു. ആകെ മാർക്ക് 200 ആണ്, ഇത് രണ്ട് മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : https://ssc.nic.in

Follow us on

Related News