പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നുസ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം: ഓൺലൈൻ വെക്കേഷൻ ക്ലാസ്സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

കേരള വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക നിയമനം: ഇൻറർവ്യൂ ഓഗസ്റ്റ് 22ന്

Aug 8, 2022 at 10:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് പോസ്റ്റിൽ ഒരു വർഷത്തെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സുവോളജിയില്‍ ഒന്നാം ക്ലാസ് ബിരുദം, വന്യജീവി മ്യൂസിയം/ മൃഗശാല എന്നിവയുടെ ക്യൂറേഷന്‍/ അറ്റകുറ്റപ്പണി, സന്ദര്‍ശനങ്ങളെ നേതൃപരമായി മികവോടെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവിണ്യവും ബോധവത്കരണ ക്ലാസ് നടത്താനുള്ള പാടവം എന്നിവയില്‍ കുറഞ്ഞത് ആറുമാസത്തെ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

\"\"

വൈല്‍ഡ് ലൈഫ് ബയോളജിയില്‍ ഉയര്‍ന്ന അക്കാദമിക് യോഗ്യത, കശേരുക്കളുടെ ശേഖരണം, തിരിച്ചറിയല്‍, സംരക്ഷണം എന്നിവയില്‍ പരിചയം/ പരിശീലനം, പഗ്മാര്‍ക്കുകള്‍, എല്ലിന്റെ മാതൃകകള്‍, ഫോട്ടോഗ്രാഫി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ എന്നിവ തയാറാക്കുന്നതിനുള്ള അറിവ്, ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ ആശയവിനിമയം/ എഴുത്ത് എന്നിവയിലുള്ള പ്രാവീണ്യം എന്നിവ ഉണ്ടായിരിക്കണം. പ്രതിമാസം ശമ്പളം 19,000 രൂപ. അപേക്ഷകർക്കുള്ള കൂടിയ പ്രായം പരുതി 01.01.2022 ന് 36 വയസ്. പട്ടികജാതി- വർഗ്ഗ വിഭാഗങ്ങൾക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും.താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 22നു രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

Follow us on

Related News