editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിൽ കായിക വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ: മന്ത്രി വി.ശിവൻകുട്ടിസംസ്ഥാന സ്കൂൾ കായിക കിരീടം പാലക്കാടിന്: മലപ്പുറം രണ്ടാം സ്ഥാനത്ത്ചക്കുളത്ത്കാവ് പൊങ്കാല: നാളെ 4 താലൂക്കുകളിൽ പൊതുഅവധിസ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രധാന അധ്യാപകന്റെ മാത്രം ചുമതലയല്ല: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ ഉച്ചഭക്ഷണത്തിന്റെ പാചക ചെലവ് തുക വർധിപ്പിക്കുന്നത് പരിഗണനയിൽ: പാല്‍, മുട്ട എന്നിവയ്ക്ക് 20 രൂപവരെഎയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകർ: 50കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷ വേണ്ടകേരളവും ഫിൻലാന്റും വിദ്യാഭ്യാസ മേഖലയിൽ കൈകോർക്കുന്നു: കൂടുതൽ ചർച്ചകൾക്ക് വർക്കിങ് ഗ്രൂപ്പ്കേരള സർവകലാശാലയുടെ പരീക്ഷകൾ മാറ്റി: വിശദവിവരങ്ങൾസ്കൂൾ കായികമേളയുടെ മൂന്നാംദിനത്തിലും പാലക്കാട് ഒന്നാമത്: രണ്ടാം സ്ഥാനത്ത് മലപ്പുറംകരസേനയില്‍ 90ഒഴിവ്: പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം

കേരള വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക നിയമനം: ഇൻറർവ്യൂ ഓഗസ്റ്റ് 22ന്

Published on : August 08 - 2022 | 10:19 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് പോസ്റ്റിൽ ഒരു വർഷത്തെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സുവോളജിയില്‍ ഒന്നാം ക്ലാസ് ബിരുദം, വന്യജീവി മ്യൂസിയം/ മൃഗശാല എന്നിവയുടെ ക്യൂറേഷന്‍/ അറ്റകുറ്റപ്പണി, സന്ദര്‍ശനങ്ങളെ നേതൃപരമായി മികവോടെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവിണ്യവും ബോധവത്കരണ ക്ലാസ് നടത്താനുള്ള പാടവം എന്നിവയില്‍ കുറഞ്ഞത് ആറുമാസത്തെ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

വൈല്‍ഡ് ലൈഫ് ബയോളജിയില്‍ ഉയര്‍ന്ന അക്കാദമിക് യോഗ്യത, കശേരുക്കളുടെ ശേഖരണം, തിരിച്ചറിയല്‍, സംരക്ഷണം എന്നിവയില്‍ പരിചയം/ പരിശീലനം, പഗ്മാര്‍ക്കുകള്‍, എല്ലിന്റെ മാതൃകകള്‍, ഫോട്ടോഗ്രാഫി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ എന്നിവ തയാറാക്കുന്നതിനുള്ള അറിവ്, ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ ആശയവിനിമയം/ എഴുത്ത് എന്നിവയിലുള്ള പ്രാവീണ്യം എന്നിവ ഉണ്ടായിരിക്കണം. പ്രതിമാസം ശമ്പളം 19,000 രൂപ. അപേക്ഷകർക്കുള്ള കൂടിയ പ്രായം പരുതി 01.01.2022 ന് 36 വയസ്. പട്ടികജാതി- വർഗ്ഗ വിഭാഗങ്ങൾക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും.താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 22നു രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

0 Comments

Related News