SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
മലപ്പുറം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐ.എസ്.ആര്‍.) വിക്ഷേപിക്കുന്ന ഉപഗ്രഹത്തിന്റെ രൂപകല്‍പ്പനയില്‍ പങ്കാളികളായി മലപ്പുറത്തെ ഒരു സര്‍ക്കാര്‍ വിദ്യാലയവും. ഞായറാഴ്ച രാവിലെ 9.18ന് രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന ആസാദി സാറ്റ് ബഹിരാകാശത്തേക്ക് കുതിക്കുമ്പോള്‍, അതിനൊപ്പമുയരും മലപ്പുറം മങ്കട ചേരിയം ഗവ. ഹൈസ്‌കൂളിന്റെ പെരുമയും അഭിമാനവും കൂടി ബഹിരാകാശത്തോളം ഉയരും. പദ്ധതിയില്‍ പങ്കാളികളാകുന്നതിന് അവസരം ലഭിച്ച
സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് മങ്കട. താപനിലയും വേഗവും അളക്കുന്ന ചിപ്പ് വികസിപ്പിച്ചാണ് ഇവിടുത്തെ പത്തംഗ വിദ്യാര്‍ത്ഥിനിക്കൂട്ടം ബഹിരാകാശ പദ്ധതിയില്‍ കയ്യൊപ്പ് ചാര്‍ത്തിയത്. ഈ വര്‍ഷം മാര്‍ച്ചിലാണ് സ്‌കൂളിനെ ചരിത്ര നിയോഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ പദ്ധതിയുമായി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ പി. അന്‍വര്‍ ബഷീറിന്റെ ഇടപെടലുണ്ടായത്. ശാസ്ത്രത്തില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥിനികളെ കണ്ടെത്തലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പി. ഹന, കെ. നുസ് ല, സി.പി അന്‍ഷ, കെ നിഹ, കെ ഫഹ്മിയ, എ നിത, കെ നിഹ, നജ, കെ ദിയ ഫാത്തിമ എന്നിവരെ അദ്ദേഹം കണ്ടെത്തി. അതോടെ ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കുന്ന ഉപഗ്രഹവുമായി ബന്ധപ്പെട്ട ചില ജോലികള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഇവരെ വിളിച്ചു കൂട്ടി. പദ്ധതി മുന്നോട്ട് വെച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആവേശപൂര്‍വ്വം സ്വീകരിച്ചു. ബഹിരാകാശ പദ്ധതിയുമായി
ബന്ധപ്പെട്ട പ്രവര്‍ത്തനമായതിനാല്‍ മനസില്‍ ചെറിയ നെഞ്ചിടിപ്പ് ഉണ്ടായിരുന്നെങ്കിലും സധൈര്യം സ്‌കൂളും വിദ്യാര്‍ത്ഥികളും മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ചെന്നൈ ആസ്ഥാനമായുള്ള സ്‌പെയ്‌സ് കിഡ്‌സ് എന്ന ബഹിരാകാശ ഗവേഷണ സ്ഥാപനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ സ്‌കൂളിലേക്ക് ഇ-മെയില്‍ കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയില്‍ പങ്കാളികളാകുന്നതിനുള്ള രജിസ്‌ട്രേഷന്‍ പ്രധാനധ്യാപകന്‍ പൂര്‍ത്തിയാക്കിയിരുന്നു. പിന്നാലെ സ്‌കൂളിനെ തിരഞ്ഞടുത്തതായി അറിയിച്ച് ഫോണ്‍ സന്ദേശവും വന്നതോടെയാണ് കുട്ടി ശാസ്ത്രപ്രതിഭകളെ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. സ്‌കൂളിലെ ഭൗതിക ശാസ്ത്രം അധ്യാപികയായിരുന്ന നമിത പ്രകാശിനെ
പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഏല്‍പ്പിച്ചു. മാര്‍ച്ച് 10-ന് ചിപ്പ് അടങ്ങിയ പെട്ടിയെത്തി. അതോടെ നമിത പ്രകാശിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ ജോലി
തുടങ്ങി. ചിപ്പ് പ്രോഗ്രാം ചെയ്‌തെടുക്കുകയായിരുന്നു ദൗത്യം. നിര്‍ദശങ്ങള്‍ കിഡ്‌സ്അധികൃതര്‍ വീഡിയോ രൂപത്തില്‍ അയച്ചുനല്‍കി. ഉച്ചസമയത്തെ ഇടവേളകളില്‍ ലാപാപ്പിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. മൂന്നുദിവസം കൊണ്ട് ജോലി പൂര്‍ത്തിയാക്കി. അന്തരീക്ഷ താപനിലയും വേഗവുമൊക്കെ അളക്കാന്‍ കഴിയുന്ന ചിപ്പാണ് ഇവര്‍ വികസിപ്പിച്ചത്. മാര്‍ച്ച് 17ന് ചിപ്പ് ചെന്നൈയിലേക്ക് തിരിച്ചയച്ചു നല്‍കിയതോടെ സ്‌കൂളിലെ ജോലി👇🏻👇🏻
പൂര്‍ത്തിയായി. കേരളത്തില്‍ നിന്ന് അവസരം ലഭിച്ച ഏക പൊതുവിദ്യാലയമാണെന്ന സന്തോഷ വിവരം കഴിഞ്ഞ ദിവസമാണ് എത്തിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ അഭിനന്ദനങ്ങളുമായി എത്തിയ ആഹ്ലാദത്തിലാണ് സ്‌കൂള്‍.
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്