പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

വേദവ്യാസ വിദ്യാലയത്തെ സൈനിക സ്കൂളാക്കി മാറ്റാനൊരുങ്ങി പ്രതിരോധമന്ത്രാലയം

Aug 5, 2022 at 4:47 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

ന്യൂഡൽഹി: കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യ സൈനികസ്കൂളായി കോഴിക്കോട് വേദവ്യാസ വിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളിനെ മാറ്റുവാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം. സ്വകാര്യപങ്കാളിത്തത്തോടെയാണ് വേദവ്യാസവിദ്യാലയത്തെ സൈനിക സ്കൂളാക്കി മാറ്റുന്നത്. കേരളത്തിലെ ആദ്യത്തെ സൈനികസ്കൂൾ പ്രവർത്തിക്കുന്നത് കഴക്കൂട്ടതാണ്.

സ്വകാര്യപങ്കാളിത്തത്തോടെ സൈനിക സ്കൂളുകൾ നടപ്പാക്കുവാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ സൈനിക സ്കൂളികളാക്കി മാറ്റുന്നത് . പല ഘട്ടങ്ങളായിട്ടാണ് സൈനിക സ്കൂളുകൾ എന്ന പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 12 സ്കൂളുകൾ സൈനിക സ്കൂളുകളാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടത്തിൽ കോഴിക്കോട് വേദവ്യാസ വിദ്യാലയം ഉൾപ്പെടെ ഏഴ് സ്കൂളുകളെയാണ് സൈനിക സ്കൂളുകളാക്കി മാറ്റുന്നത് .

അദാനി കമ്യൂണിറ്റി എംപവർമെന്റ് ഫൗണ്ടേഷൻ (ആന്ധ്രാപ്രദേശ്), കേശവ സരസ്വതിവിദ്യാമന്ദിർ (ബിഹാർ), ദുധ്‌സാഗർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ (ഗുജറാത്ത്), ബാബാ മസ്ത്‌നാഥ് ആയുർവേദ-സംസ്കൃത ശിക്ഷൺ സൻസ്ഥാൻ (ഹരിയാണ), സ്വാമി വിവേകാനന്ദ യൂത്ത് മൂവ്‌മെന്റ് (കർണാടക), എസ്.കെ. ഇന്റർനാഷണൽ സ്കൂൾ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റുസ്കൂളുകൾ.

Follow us on

Related News