പ്രധാന വാർത്തകൾ
UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങിസംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനം: ആദ്യഘട്ട തിരഞ്ഞെടുപ്പ് 18മുതൽനാളെ 6ജില്ലകളിൽ പ്രാദേശിക അവധിതിരുവനന്തപുരത്ത് തൃശ്ശൂർ പൂരം: കാല്‍നൂറ്റാണ്ടിനുശേഷം സ്വർണ്ണക്കപ്പുമായി തൃശൂർ 26 വർഷത്തിന് ശേഷം തൃശ്ശൂരിന് സ്വർണ്ണക്കപ്പ്: കലോത്സവത്തിനു തിരശീല വീഴുന്നുസ്കൂൾ കലോത്സവത്തിൽ പാലക്കാട്‌ മുന്നിൽ: തൃശൂരും കണ്ണൂരും തൊട്ടുപിന്നിൽസംസ്ഥാന സ്കൂൾ കലോത്സവം 2025: എ-ഗ്രേഡ് ജേതാക്കളെ പരിചയപ്പെടാംഅച്ഛൻ്റെ വഴിയെ മകൾ…നാടൻ നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാറിന്റെ മകൾ ശ്രീനന്ദയ്ക്ക് ആദ്യ മത്സരത്തിൽ നേട്ടംസംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി 

അധിക തസ്തികകളില്‍ അംഗീകാരം ലഭിച്ച അധ്യാപക, അനധ്യാപക ജീവനക്കാരുടെ സംരക്ഷണം; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

Aug 5, 2022 at 6:34 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ 2011-12മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അധ്യാപക, അനധ്യാപകര്‍ക്ക് സംരക്ഷണം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എയ്ഡഡ് സ്‌കൂളുകളില്‍ 2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ രാജി, മരണം, റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, സ്ഥലം മാറ്റം എന്നീ റഗുലര്‍ തസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകരിക്കപ്പെട്ട

\"\"

ജീവനക്കാര്‍ക്ക് നേരത്തെ സംരക്ഷണാനുകൂല്യം അനുവദിച്ചിരുന്നു. എന്നാല്‍ ഈ കാലയളവില്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ചവര്‍ക്ക് സംരക്ഷണാനുകൂല്യം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. സംരക്ഷണാനുകൂല്യം നല്‍കുന്ന ജീവനക്കാരുടെ, തസ്തികയില്ലാതെ പുറത്തുനില്‍ക്കുന്ന കാലയളവ് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളയാതൊരു വിധ സര്‍വീസ് ആനുകൂല്യങ്ങള്‍ക്കുമായി കണക്കാക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. പുറത്തുനിന്ന കാലയളവ് വ്യവസ്ഥകള്‍ പ്രകാരം

\"\"

ക്രമീകരിക്കണം. തസ്തികയില്ലാതെ പുറത്തുനിന്ന കാലയളവ് യാതൊരു വിധ സര്‍വീസ് ആനുകൂല്യങ്ങള്‍ക്കുമായി അവകാശവാദം ഉന്നയിക്കുകയില്ലെന്ന് 200രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു പുറത്തിറക്കിയ ഉത്തരവിലുണ്ട്.

Follow us on

Related News