പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാനാകില്ല; കുട്ടികളിലെ ഫോൺ ഉപയോഗം കുറക്കുന്ന കാര്യത്തിലും അധ്യാപകർ ശ്രദ്ധിക്കണം: വി.ശിവൻകുട്ടി

Aug 3, 2022 at 4:55 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തി​രു​വ​ന​ന്ത​പു​രം: ജൻഡർ ന്യൂട്രൽ യൂണിഫോം ആരെയും അടിച്ചേൽപ്പിക്കാനാകില്ലന്നും കുട്ടികളിലെ അമിത ഫോൺ ഉപയോഗം കുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സ്കൂ​ള്‍ ക്യാ​മ്പ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് മ​ന്ത്രി കർശന നിർദേശം നൽകി. ഇ​തു സം​ബ​ന്ധി​ച്ച് കൊ​വി​ഡ് കാ​ല​ത്ത് ന​ല്‍​കി​യ ഇ​ള​വ് നീ​ക്കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​കും ഇ​നി മേ​ധാ​വി​യെ​ന്നും ഹെ​സ്മാ​സ്റ്റ​ര്‍ ഇ​നി മുതൽ വൈസ് പ്രി​ന്‍​സി​പ്പ​ൽ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 2023 ജ​നു​വ​രി മൂ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ കോ​ഴി​ക്കോ​ട്ട് വെ​ച്ചും സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള ന​വം​ബ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ന​ട​ക്കും.

സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​മെ​ന്നും പ്ല​സ് വ​ണ്‍ ക്ലാ​സ്സു​ക​ള്‍ ഈ ​മാ​സം 25ന് ​ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് 15ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച് 16, 17 തീ​യ​തി​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ട​ത്തും. മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് 22ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച് 25ന് ​പ്ര​വേ​ശ​നം ന​ട​ത്തും. സംസ്ഥാനത്തെ ഗേൾസ് , ബോയ്സ് സ്‌​കൂ​ളു​ക​ൾ മി​ക്‌​സ​ഡ് ആ​ക്കാ​നു​ള്ള തീ​രു​മാ​നം വിശദമായി പഠിച്ചശേഷം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും പി​ടി​എ​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും നി​ര്‍​ദ്ദേ​ശി​ച്ചാ​ല്‍ മാ​ത്രം മി​ക്​സ​ഡ് സ്‌​കൂ​ളാ​ക്കി മാ​റ്റു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Follow us on

Related News