ഇന്ന് 9 ജില്ലകളിൽ അവധി: സംസ്ഥാനത്ത് മഴ ശക്തമാകുന്നു

Aug 2, 2022 at 5:12 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് 9 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ പൂർണ്ണമായും കണ്ണൂർ ജില്ലയിൽ പ്രാദേശികമായും ഇന്ന് അവധി പ്രഖ്യാപിച്ചു.👇🏻

തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് -02) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

കണ്ണൂർ ജില്ലയിലെ കോളയാട്, കണിച്ചാർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടുന്നതിനാൽ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ മാത്രം പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഇന്ന് (02/08 / 2022 ) അവധി പ്രഖ്യാപിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി/ കോളേജ് പരീക്ഷകൾ ഉണ്ടായിരിക്കുന്നതാണ്

മറ്റു ജില്ലകൾ താഴെ 👇🏻

പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇന്ന് (ആഗസ്റ്റ് രണ്ട്) അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നു.

\"\"

കോട്ടയം അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (2022 ഓഗസ്റ്റ് 2) അവധി പ്രഖ്യാപിച്ചു.

\"\"

ഇടുക്കി ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും, കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE / ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (02/08/2022) അവധി പ്രഖ്യാപിക്കുന്നു‌‌. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

\"\"

കൊല്ലം ജില്ലയിൽ 1,2,3 തീയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (02.08.2022) ചൊവ്വാഴ്ച അവധി.ജില്ലയില്‍ മഴയും അതിനോടനുബന്ധിച്ചു കാലവർഷക്കെടുതികളും തുടരാൻ സാധ്യതയുണ്ടെന്നും ആയത് വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്നതിനും മറ്റും കടുത്ത പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും മഴ തുടരുമെന്ന പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 26(2) 30(XVI), (XVIII), 34(m) എന്നിവ പ്രകാരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (02.08.2022) ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ഇതിനാൽ ഉത്തരവാകന്നു.ഈ അവധി അംഗണവാടി വിദ്യാർത്ഥികൾക്കും ബാധകമായിരിക്കുമെങ്കിലും അംഗണവാടി പ്രവർത്തിക്കുന്നതായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാലാ, ബോർഡ് പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ആലപ്പുഴ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 03.08.2022 വരെ റെഡ്അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴതുടരുന്ന തിനാലും കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലൂടെ ഒഴുകുന്ന നദികളിലും കൈവഴികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുവാൻ സാധ്യത നിലനിൽക്കുന്നു. കൂടാതെ ശക്തമായ കാറ്റോടുകൂടിയുള്ള മഴ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ സുരക്ഷയെ മുൻനിർത്തി ഇന്ന് (02/08/2022 ചൊവ്വാഴ്ചആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.👇🏻👇🏻

\"\"

എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 02 ചൊവ്വാഴ്ച്ച അവധി ആയിരിക്കും.

\"\"

Follow us on

Related News