editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍: ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാംസി-ഡിറ്റില്‍ ഗ്രാഫിക് ഡിസൈനര്‍ /ട്രെയിനി: ഡിസംബര്‍ 2വരെ അപേക്ഷിക്കാം.ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; “സൈറ്റക്” ആരംഭിച്ചുവെസ്റ്റേണ്‍ റെയില്‍വേയില്‍ 14ഒഴിവ്: ഡിസംബര്‍ 9വരെ അപേക്ഷിക്കാംകേരള ഷിപ്പിങ് ആന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സിസ്റ്റം & വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍റബ്ബര്‍ ബോര്‍ഡില്‍ ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനി: വാക്- ഇന്‍- ഇന്റര്‍വ്യൂസിബിഎസ്ഇ 10,12 പരീക്ഷ: വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇന്നുമുതൽ തിരുത്താംനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂര്‍ക്കേല: 143 അധ്യാപക ഒഴിവുകള്‍സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ: അപേക്ഷ നാളെവരെ മാത്രംനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി: പ്രോജക്ട് അസോസിയേറ്റ്,ഫീല്‍ഡ് അസിസ്റ്റന്റ്

കോളേജ് ക്യാമ്പസുകളിൽ ‘കണക്ട് കരിയർ ടു ക്യാമ്പസ്’: പദ്ധതിക്ക് ഇന്ന് തുടക്കം

Published on : July 31 - 2022 | 8:08 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw

തിരുവനന്തപുരം: 5വർഷം കൊണ്ട് 40 ലക്ഷം യുവജനങ്ങൾക്ക് പരിശീലനവും 20 ലക്ഷം പേർക്ക് തൊഴിലും നൽകാൻ ലക്ഷ്യമിടുന്ന  ”കണക്ട് കരിയർ ടു ക്യാമ്പസ്” പരിപാടിക്ക് ഇന്ന് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്നു രാവിലെ11.30ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളത്തിലെ കലാലയങ്ങളിൽ നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിനും തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നതിനും ഡി.ഡബ്ലൂ.എം.എസ് പ്ലാറ്റ്ഫോം പരിചയപ്പെടുത്തുന്നതിനുമായി  ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിൽ അസാപ് കേരളയുടെയും  കേരള നോളജ് ഇക്കോണമി മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.👇🏻👇🏻


നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ഉന്നത വിദ്യാഭാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ  ബിന്ദു അധ്യക്ഷത വഹിക്കും. സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭാസ -പരിശീലന രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്ന റെഗുലേറ്ററി ബോഡിയായ നാഷണൽ കൌൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (എൻ.സി.വി.ഇ .ടി ) യുടെ അസസ്‌മെൻറ് ഏജൻസിയും അവാർഡിങ് ബോഡിയുമായി തിരഞ്ഞെടുക്കപ്പെട്ട ഇരട്ട അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും, കോളേജ് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കായി ഡി.ഡബ്ലു.എം.എസിൽ ഒരുക്കുന്ന ഇന്റേൺഷിപ്പ് പോർട്ടലിന്റെ ഉദ്ഘാടനവും  മന്ത്രി നിർവ്വഹിക്കും.👇🏻


തൊഴിൽമേഖലയിലേക്കാവശ്യമായ മാനുഷിക വിഭവത്തിന്റെ ലഭ്യതയും ആവശ്യവും വിതരണവും കൈകാര്യം ചെയ്യുന്ന, തൊഴിൽ അന്വേഷകരെയും, തൊഴിൽ ദാതാക്കളെയും, നൈപുണ്യ വികസന സ്ഥാപനങ്ങളെയും ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്ന ‘പ്ലാറ്റ്‌ഫോം  ഓഫ്  പ്ലാറ്റ്‌ഫോംസ്’  ആയി രൂപകൽപന ചെയ്തിരിക്കുന്ന ഡി.ഡബ്ലു.എം.എസ്  കണക്ട്’  മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.
നൈപുണ്യ വികസന ഏജൻസികളുടെ കോഴ്‌സുകൾ സംയോജിപ്പിച്ച് വ്യവസായ മേഖലയുടെ നൂതന 👇🏻👇🏻

ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്‌സുകൾ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്ന സ്‌കിൽ കാറ്റലോഗിന്റെ  ഉദ്ഘാടനം   വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.
ഡി.ഡബ്ലു.എം.എസ്  പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തൊഴിലന്വേഷകർക്കും ആത്മവിശ്വാസത്തോടെ ഒരു അഭിമുഖത്തിൽ എങ്ങനെ  പങ്കെടുക്കാം, ഗ്രൂപ്പ് ഡിസ്‌കഷൻ, മോക്ക് ഇന്റർവ്യൂ തുടങ്ങിയവയെക്കുറിച്ചുള്ള പരിശീലനം നൽകി  തൊഴിലന്വേഷകരെ തൊഴിലിലേക്ക് നയിക്കുവാനും സഹായിക്കുന്ന വർക്ക് റെഡിനസ്സ് പരിപാടിയുടെ  ഉദ്ഘാടനവും കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിക്കുന്ന  സി.ഐ. ഐ, ലിൻകഡ് ഇൻ, അവൈൻ, ബ്രിട്ടീഷ് കൗൺസിൽ, ടി – സീക്, വേൾഡ് മലയാളി കൗൺസിൽ എന്നീ ഏജൻസികളുമായുള്ള സഹകരണത്തിന്റെ  പ്രഖ്യാപനവും  ധനകാര്യ  മന്ത്രി  കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും. ഇവരുമായുള്ള ധാരണാപത്ര കൈമാറ്റവും ചടങ്ങിൽ നടക്കും.

0 Comments

Related News