പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

ഡി.എൽ.എഡിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ആഗസ്റ്റ് 16

Jul 30, 2022 at 5:47 pm

Follow us on

തിരുവനന്തപുരം: പ്രൈമറി സ്​കൂൾ അധ്യാപകരാകാനുള്ള യോഗ്യത കോഴ്​സായ ഡി.എൽ.എഡിന്​​ ആഗസ്റ്റ് 16 വരെ അ​പേക്ഷിക്കാം. 50 % മാർക്കോടെ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉള്ള വിദ്യാർത്ഥികൾക്കാണ് ഈ അവസരം . അപക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നേരി​ട്ടോ തപാലിലോ നൽകണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കില്ല.

യോഗ്യതാ പരീക്ഷയുടെയും പ്ലസ് ടു വിനു ലഭിച്ച മാർക്കിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം . യോഗ്യതാ പരീക്ഷ മൂന്നിൽ കൂടുതൽ തവണ എഴുതിയവർ പ്രവേശനത്തിന് യോഗ്യരല്ല . പട്ടികജാതി – വർഗ വിഭാഗങ്ങൾക്ക് മാർക്ക് പരിധിയില്ല. പിന്നോക്ക വിഭാഗങ്ങൾക്ക് യോഗ്യത പരീക്ഷയുടെ മാർക്കിൽ 5% ഇളവുണ്ട്. 17 നും 36 നും ഇടയിൽ ഉള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങൾക്ക് 36ഉം പട്ടികജാതി – വർഗ വിഭാഗങ്ങൾക്ക് 38മാണ് പ്രായപരിധി.

\"\"

ടി.ടി.സി (ടീച്ചർ ട്രെയിനിങ് കോഴ്സ്) എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്​സ്​ നിലവിൽ ഡി.എൽ.എഡ് (ഡിപ്ലോമ ഇൻ എലമെന്‍ററി എജുക്കേഷൻ) എന്നാണ്​ അറിയപ്പെടുന്നത്​. നാലു സെമസ്റ്ററുകളായി രണ്ടുവർഷമാണ്​ കാലയളവ്​. കോഴ്​സ്​ പൂർത്തിയാക്കിയവർക്ക് കെ. ടെറ്റ്​ പരീക്ഷ കൂടി പാസായാൽ സർക്കാർ, മാനേജ്​മെന്‍റ്​ സ്​കൂളുകളിൽ അധ്യാപക ജോലിയിൽ പ്രവേശിക്കാം.

\"\"

അപേക്ഷക്കുള്ള ഫോം www.education.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് . ഒരു വിദ്യാർത്ഥിക്ക് ഒരു റവന്യൂ ജില്ലയിലെ സ്ഥാപനങ്ങളിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചാൽ അയോഗ്യതയായി പരിഗണിക്കും. അപേക്ഷകൾ അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ആഗസ്റ്റ് 16നകം സമർപ്പിക്കണം. പട്ടിക വിഭാഗക്കാർക്ക് സ്റ്റാമ്പ് വേണ്ട. പൂർണമായി പൂരിപ്പിക്കാത്തതോ കൃത്യമായ രേഖയുടെ പകർപ്പുകൾ ഇല്ലാത്തതോ ആയ അപേക്ഷകൾ നിരസിക്കും. എയ്ഡഡ് – സ്വാശ്രയ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി – മാനേജ്‌മെന്‍റ്​ ക്വോട്ടയിലേക്ക് അതത് സ്ഥാപനങ്ങളുടെ മാനേജർക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കണം. ക്ലാസുകൾ സെപ്റ്റംബർ ഒന്നിന് ആരംഭക്കും.

\"\"

സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന ട്രയിനിങ്​ യോഗ്യത നേടിയിട്ടില്ലാത്ത എൽ.പി.എസ്.എ., യു.പി.എസ്.എ. ജ്യൂനിയർ ലാംഗ്വേജ് അധ്യാപകർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, 5 വർഷം സർവിസും പ്ലസ് ടു വിന് 50 % മാർക്കും നേടിയ വിദ്യാഭ്യാസ വകുപ്പിലെ ഫുൾ ടൈം ജീവനക്കാരായ അനധ്യാപകർ എന്നിവർക്ക്​ സർക്കാർ – എയ്ഡഡ് ടി.ടി.ഐകളിലെ ഡിപ്പാർട്ടുമെന്‍റ്​ ക്വോട്ട സീറ്റുകളിലേക്കും അപേക്ഷ സമർപ്പിക്കാം.

Follow us on

Related News