പ്രധാന വാർത്തകൾ

യുവജന പരിശീലന കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ നിയമനം: ഓഗസ്റ്റ് 20വരെ സമയം

Jul 29, 2022 at 1:17 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി, കായംകുളം, പട്ടാമ്പി, പൊന്നാനി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.👇👇

\"\"

അപേക്ഷകർക്ക് യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും പ്രിൻസിപ്പാൾ അല്ലെങ്കിൽ അദ്ധ്യാപക തസ്തികയിൽനിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം. പ്രായം ജൂൺ ഒന്നിന് 25 വയസ് പൂർത്തിയായവരും 67 വയസ് പൂർത്തിയാകാത്തവരും ആയിരിക്കണം.👇

\"\"
\"\"

യോഗ്യതയുള്ളവർ പൂർണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇ-മെയിൽ ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20ന് മുൻപായി ന്യൂനപക്ഷ ക്ഷേമവകുപ്പധ്യക്ഷന്റെ കാര്യാലയം, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വികാസ് ഭവൻ, നാലാംനില, തിരുവനന്തപുരം – 695033. എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റായി അയക്കണം കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2300523, 24, http://minoritywelfare.kerala gov.in.

\"\"

Follow us on

Related News

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

തിരുവനന്തപുരം:ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്...