തിരുവനന്തപുരം :യുഎഇയിലെ പ്രമുഖ ആശുപത്രിയിൽ പുരുഷ നഴ്സുമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് യോഗ്യരായ ഉദ്യോഗാർഥികളെ നിയമിക്കുന്നത്. ആകെ 80 ഒഴിവുകളാണുള്ളത്. ബിഎസ്സി നഴ്സിങ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പാസായിരിക്കണം എന്നതാണ് ഉദ്യോഗാർഥികൾക്ക്
വേണ്ട അടിസ്ഥാനയോഗ്യത.കൂടാതെ ഐസിയു, എമര്‍ജന്‍സി, അര്‍ജന്‍റെ കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്സിങ് എന്നിവയിലേതിലെങ്കിലും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അപേക്ഷകന് ഉണ്ടായിരിക്കണം.40 വയസിനു താഴെ ഉള്ളവർക്ക് അപേക്ഷിക്കാം. ഡിഒഎച്ച് ലൈസൻസ്/ ഡിഒച്ച് ഡാറ്റാഫ്ലോ പോസിറ്റിവ് റിസള്‍ട്ട് എന്നിവ ഉണ്ടായിരിക്കണം.5000 ദിർഹമാണ് പ്രതിമാസ ശമ്പളം. താമസസൗകര്യവും, വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നാല്‍ ഭക്ഷണവും സൗജന്യമായി കമ്പനി നൽകും . ഇതിന് പുറമെ ഗതാഗത ചെലവുകളും കമ്പനി വക ഉണ്ടായിരിക്കും. വിമാനടിക്കറ്റ്,മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനി നൽകും. വർഷത്തിൽ 30 ദിവസത്തെ അവധിയും ഉണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂലൈ 20 വരെ സിവിയും, ഡിഒഎച്ച് ലൈസന്‍സിന്‍റെ കോപ്പി, ഡിഒഎച്ച് ഡേറ്റാഫ്ലോ റിസല്‍ട്ട് എന്നിവ സഹിതം gcc@odepc.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കാം . “മെയില്‍ ഇന്‍ഡസ്ട്രിയല്‍ നഴ്സ് ടു യുഎഇ”എന്ന് സബ്ജെക്ട് ലൈൻ ആയി ഇമെയിലിൽ ചേർക്കുക. വിശദവിരങ്ങൾക്ക് http://odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...