SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ തുടർപഠനത്തിന് യോഗ്യത നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്കുള്ള
കമ്പാർട്ട്മെന്റ് പരീക്ഷകൾ അടുത്തമാസം നടക്കും. ഓഗസ്റ്റ് 23 മുതൽ 25 വരെയാണ് പരീക്ഷ. രണ്ടാം ടേം പാഠ്യപദ്ധതി അടിസ്ഥാനമായാണ് പരീക്ഷ നടത്തുക. ഈ വർഷം പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയെഴുതിയ 14,35,366 പേരിൽ
1,04,704 വിദ്യാർത്ഥികൾക്കാണ് തുടർ പഠനത്തിന് യോഗ്യത നേടാൻ കഴിയാതിരുന്നത്. 👇🏻👇🏻
ഈ വിദ്യാർത്ഥികൾക്കുള്ള കമ്പാർട്ട്മെന്റ് പരീക്ഷയാണ് ഓഗസ്റ്റ് 23മുതൽ ആരംഭിക്കുന്നത്. ഏതു വിഷയത്തിൽ പരാജയപ്പെട്ടവർക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. രണ്ടാമത്തെ ടേമിന്റെ മാതൃകയിലാകും കമ്പാർട്ട്മെന്റ് പരീക്ഷ നടക്കുക.