SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം നാളെ (ജൂലൈ 21) അവസാനിക്കും. അവസാനിക്കും. നാളെ ഉച്ചയ്ക്ക് ഒരുമണി വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. പ്ലസ് വൺ
പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന സമയം നീട്ടണം എന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അപേക്ഷാ സമർപ്പണം ജൂലൈ 21 ഉച്ചയ്ക്ക് ഒരു മണിവരെ ദീർഘിപ്പിച്ചത്. കോടതി നിർദേശപ്രകാരമുള്ള സമയം നാളെ ഉച്ചയോടെ അവസാനിക്കും.👇🏻👇🏻
സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് കൂടി അവസരം നൽകുന്നതിനായാണ് പ്ലസ് വൺ പ്രവേശന അപേക്ഷ സമർപ്പണം രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ ഹൈക്കോടതി നിർദേശച്ചത്. എന്നാൽ ഇതുവരെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോടതി നിർദേശത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് തീയതി പുന:ക്രമീകരിച്ച് ഉത്തരവിറക്കിയെങ്കിലും ഇത് സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായിട്ടില്ല.👇🏻👇🏻
ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെ ഉച്ചയ്ക്ക് ഒരുമണിവരെ http://admission.dge@kerala.gov.in ഏകജാലക പോർട്ടൽ വഴി
ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. നേരത്തെ അറിയിച്ചത് അനുസരിച്ച് നാളെ
(ജൂലൈ21ന്) ആണ് ട്രയൽ അലോട്ട്മെന്റ് നടക്കാനിരുന്നത്. ട്രയൽ അലോട്ട്‌മെന്റും 27ന് നടക്കാനിരുന്ന ആദ്യഅലോട്ട്മെന്റും ഇനിയും നീളും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി 2022 ആഗസ്ത് 11 ആണ് നിശ്ചയിച്ചിട്ടുള്ളത്.👇🏻👇🏻
മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ തുടങ്ങാനാണ് ശ്രമം.