പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം ആലോചനയിൽ: തുക വർധിപ്പിക്കും

Jul 14, 2022 at 1:55 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി നിലവില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന തുക കാലോചിതമായി വര്‍ദ്ധിപ്പിക്കുന്നതും നഴ്സ്സറിതലം മുതല്‍   ഹയര്‍സെക്കന്ററിതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം അനുവദിക്കുന്നതും സർക്കാർ പരിഗണയിൽ ആവശ്യം സംബന്ധിച്ച്   വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ  ഉന്നയിച്ച സബ്മിഷനുള്ള  മറുപടിയിൽ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.👇🏻👇🏻

\"\"


സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനായി നിലവില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന തുക കാലോചിതമായി പരിഷ്ക്കരിയ്ക്കേണ്ടതുണ്ട്. സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം  പദ്ധതി നടത്തിപ്പിനായി സ്കൂളുകള്‍ക്ക് അനുവദിയ്ക്കുന്ന തുകയാണ് കുക്കിംഗ് കേസ്റ്റ് അഥവാ കണ്ടിജന്‍സി തുക. 60:40  എന്ന മാന്‍‍ഡേറ്ററി അനുപാതത്തിലുള്ള കേന്ദ്ര-സംസ്ഥാന പദ്ധതിയായ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി സ്കൂളുകള്‍ക്ക്  ഉച്ചഭക്ഷണം പാചക ചെയ്യുന്നതിനായാണ് കുക്കിംഗ് കോസ്റ്റ് /  കണ്ടിജന്‍സി തുക അനുവദിക്കുന്നത്.  ടി  തുക പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം മുതലായവ വാങ്ങുന്നതിനും സപ്ലിമെന്ററി ന്യൂട്രീഷ്യന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന പാല്‍ , മുട്ട / നേന്ത്രപ്പഴം എന്നിവയുടെ ചെലവുകള്‍ക്കുമായാണ് വിനിയോഗിയ്ക്കുന്നത്.👇🏻👇🏻

\"\"


ഏറ്റവും ഒടുവിലായി സംസ്ഥാന സര്‍ക്കാര്‍ പാചക ചെലവ് തുക പരിഷ്ക്കരിച്ചത് 05/09/2016 ലാണ് .  ആയത് പ്രകാരം ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ചുവടെ പറയുന്ന നിരക്കുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
സ്ലാബ് – I-150  കുട്ടികള്‍വരെ  – കുട്ടിയൊന്നിന് 8 രൂപ.
സ്ലാബ് – II – 151 മുതല്‍ 500 കുട്ടികള്‍ വരെ  – കുട്ടിയൊന്നിന് 7 രൂപ
സ്ലാബ് III  – 500 ന് മുകളില്‍ കുട്ടിയൊന്നിന് 6 രൂപ.
 പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് കുട്ടി ഒന്നിന് പ്രതിദിനം 4.97 രൂപയും അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് കുട്ടിയൊന്നിന് പ്രതിദിനം 7.45 രൂപയുമാണ്  പാചക ചെലവിനത്തിലായി അനുവദിക്കുന്ന നിരക്കുകള്‍. 👇🏻👇🏻

\"\"


സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍, മുട്ട  എന്നിവ നല്‍കുന്ന സപ്ലിമെന്ററി ന്യൂട്രീഷന്‍ പരിപാടി പൂര്‍ണ്ണമായും സംസ്ഥാന പദ്ധതിയാണ്.   എന്നാല്‍ ഇതിനുള്ള ചെലവ് കൂടി ഉച്ചഭക്ഷണം നല്‍കുവാനുള്ള തുകയില്‍ നിന്നാണ് കണ്ടെത്തുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം പാല്‍, ഒരു ദിവസം മുട്ട / നേന്ത്രപ്പഴം എന്നിവ നല്‍കുന്നതിന് കുട്ടിയൊന്നിന് 20 രൂപയോളം ചെലവ് വരുന്നതായും പാചക വാതകം, പച്ചക്കറികള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ , ഭക്ഷ്യ എണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വര്‍ദ്ധനവ് വന്നിട്ടുള്ളതിനാല്‍ നിലവില്‍ പാചകചെലവ് ഇനത്തില്‍ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നും ആയത് വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്.   പ്രസ്തുത നിവേദനങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള  കുക്കിംഗ് കോസ്റ്റ്  സ്ലാബ് സമ്പ്രദായം 8രൂപ/7 രൂപ/6 രൂപ) ത്തിന് പകരം പരിഷ്ക്കരിച്ച് പ്രൈമറി , അപ്പര്‍ പ്രൈമറി എന്നിങ്ങനെ  വേര്‍തിരിച്ച് 6 രൂപ , 8 രൂപ എന്നീ നിരക്കുകളില്‍ (കേന്ദ്ര സംസ്ഥാന വിഹിതം ഉള്‍പ്പെടെ) കുക്കിംഗ് കോസ്റ്റ് പരിഷ്ക്കരിക്കുന്ന കാര്യവും , സപ്ലിമെന്ററി ന്യൂട്രീഷന്റെ  ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള പാല്‍ , മുട്ട/നേന്ത്രപ്പഴം  എന്നിവയുടെ വിതരണത്തിനായി കുട്ടിയൊന്നിന്  ആഴ്ചയില്‍ 20 രൂപ 👇🏻👇🏻

\"\"

അനുവദിക്കുന്ന കാര്യവും  പരിശോധിച്ചു വരുന്നു.2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെയും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൻ കീഴിൽ വരുന്ന വിദ്യാലയങ്ങളിലേയും ഒന്ന് മുതൽ എട്ടാം ക്ലാസ്സുവരെ പഠിക്കുന്നതോ അല്ലെങ്കിൽ ആറു മുതൽ പതിന്നാല് വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കോ ആണ്  സ്കൂൾ അവധിദിനങ്ങൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും  ഉച്ചഭക്ഷണം ലഭിക്കുന്നതിന് അവകാശമുള്ളത്. പ്രസ്തുത നിയമത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഈ വിഭാഗം സ്കൂള്‍ കുട്ടികള്‍ക്ക് മാത്രമാണ് സൗജന്യ ഭക്ഷ്യധാന്യവും ധനസഹായവും കേന്ദ്രസർക്കാർ അനുവദിക്കുന്നത്. 2022-23 വർഷം മുതൽ സമഗ്ര ശിക്ഷയുടെ പിന്തുണ ലഭിക്കുന്ന സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി/ബാല വാടികകളിലെ  കുട്ടികളെ കൂടി ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  സർക്കാർ വിദ്യാലയങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അംഗീകൃത പ്രീ-പ്രൈമറികളിലെയും 2011-12 അദ്ധ്യയന വർഷം വരെ ഉച്ചഭക്ഷണം നല്കിവന്നിരുന്ന എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറികളിലെയും  2,39,135കുട്ടികള്‍ക്ക് കൂടി ടി പദ്ധതിയിലുള്‍പ്പെടുത്തി ഉച്ചഭക്ഷണം നല്‍കിവരുന്നു. നഴ്സ്സറിതലത്തില്‍ (പ്രീ-പ്രൈമറി) ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലുള്‍പ്പെട്ടിട്ടില്ലാത്ത സ്കൂള്‍കുട്ടികളെയും 👇🏻👇🏻ഒൻപത്, പത്ത്, ഹയർസെക്കണ്ടറി  വിഭാഗങ്ങളിലെ കുട്ടികളേയും കൂടി  ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി  ഇത് പ്രത്യേകമായി നടപ്പിലാക്കേണ്ടതുണ്ട്. ആയതിലേയ്ക്കായി  ഏകദേശം പ്രതിവര്‍ഷം 400 കോടി രൂപ അധിക ചെലവ് വരുന്നതാണ്.  ഈ വിദ്യാര്‍ത്ഥികളെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നതാണ്.

\"\"

Follow us on

Related News