പ്രധാന വാർത്തകൾ
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻഎം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലംസ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

മഞ്ചേരി, കൊല്ലം മെഡിക്കൽ കോളജുകളിൽ നഴ്സിങ് കോളജ്: പദ്ധതികൾക്ക് ഭരണാനുമതി നൽകാൻ മന്ത്രിസഭാ തീരുമാനം

Jul 13, 2022 at 10:10 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

തിരുവനന്തപുരം: കൊല്ലം, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആംരംഭിക്കുന്നതിന് ഭരണാനുമതി നല്‍കാൻ മന്ത്രിസഭാ തീരുമാനം. 2022-23 അധ്യയന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നതിന് 14 അധ്യാപക തസ്തികകളും 22 അനധ്യാപക തസ്തികകളും സൃഷ്ടിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു. പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ്

\"\"

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്‍റലി ചാലഞ്ച്ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. കേരള കലാമണ്ഡലം കലാ സാംസ്കാരിക കല്‍പ്പിത സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍ എന്നിവ പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ എയിഡഡ് സ്കൂളുകളില്‍ 2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അധ്യാപകര്‍ക്കും/അനധ്യാപകര്‍ക്കും വ്യവസ്ഥകളോടെ സംരക്ഷണാനുകൂല്യം നല്‍കും. സംസ്ഥാനത്തെ 313 ഹയര്‍

\"\"

സെക്കണ്ടറി സ്കൂളുകളില്‍ പ്രാഥമിക ജലപരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി.

Follow us on

Related News