JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
തിരുവനന്തപുരം: കൊല്ലം, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആംരംഭിക്കുന്നതിന് ഭരണാനുമതി നല്കാൻ മന്ത്രിസഭാ തീരുമാനം. 2022-23 അധ്യയന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നതിന് 14 അധ്യാപക തസ്തികകളും 22 അനധ്യാപക തസ്തികകളും സൃഷ്ടിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു. പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചാലഞ്ച്ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. കേരള കലാമണ്ഡലം കലാ സാംസ്കാരിക കല്‍പ്പിത സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍ എന്നിവ പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ എയിഡഡ് സ്കൂളുകളില്‍ 2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അധ്യാപകര്‍ക്കും/അനധ്യാപകര്‍ക്കും വ്യവസ്ഥകളോടെ സംരക്ഷണാനുകൂല്യം നല്‍കും. സംസ്ഥാനത്തെ 313 ഹയര്‍

സെക്കണ്ടറി സ്കൂളുകളില്‍ പ്രാഥമിക ജലപരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്കി.
- ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം
- ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം
- പ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ
- പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ
- വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ
0 Comments