കുട്ടികൾക്കുള്ള ദേശീയ ധീരതാ പുരസ്ക്കാരം: ഇപ്പോൾ അപേക്ഷിക്കാം

Jul 12, 2022 at 4:36 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX

തിരുവനന്തപുരം: കുട്ടികളുടെ ധീരതാ പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ ധീരതാ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നൽകണം. സംഭവം നടക്കുമ്പോൾ ആറിനും 18 വയസിനുമിടയ്ക്കുള്ള അർഹരായ കുട്ടികൾക്ക് അപേക്ഷിക്കാം. സാമൂഹ്യ തിൻമകൾ, മറ്റ് കുറ്റകൃത്യങ്ങൾ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയിൽ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകൾ പറ്റുമെന്നതൊന്നും കണക്കിലെടുക്കാതെ👇🏻👇🏻

\"\"

മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് ആസ്പദമായ സംഭവങ്ങൾക്കാണ് അവാർഡ്. 2021 ജൂലൈ ഒന്നിനും 2022 സെപ്റ്റംബർ 30നും ഇടയിക്കായിരിക്കണം സംഭവം. 2021 ജൂലൈ ഒന്നിന് മുൻപുള്ള ആറ് മാസത്തെ കാലയളവിൽ നടന്ന ധീര സംഭവങ്ങളും അനുയോജ്യമെന്ന് കണ്ടാൽ പരിഗണിക്കും. അതു കൂടി ഉൾപ്പെട്ടാവും അവാർഡ് പ്രഖ്യാപനം.സ്വർണ്ണം, വെള്ളി മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് പുറമേ ഒരു ലക്ഷം രൂപ ക്യാഷ് അവാർഡുള്ള ഭരത് അവാർഡ് 75,000 രൂപ വീതമുള്ള👇🏻👇🏻

\"\"

ധ്രുവ മാർക്കേണ്ഡയ, ശ്രവൺ, പ്രഹ്‌ളാദ്, ഏകലവ്യ, അഭിമന്യു എന്നീ പേരുകളിലുള്ളതും 40,000 രൂപയുടെ ജനറൽ അവാർഡുകളുമടക്കം 25 ദേശീയ ബഹുമതികളാണ് ദേശീയ തലത്തിൽ നൽകുന്നത്. മെഡലും അവാർഡിന് പുറമേ അർഹത നേടുന്ന കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും തുടർന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുള്ളവയ്ക്ക് സ്‌കോളർഷിപ്പുകളും ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ വഹിക്കും. ജേതാക്കൾക്ക് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുസ്‌കാരങ്ങൾ വിതരണം ചെയ്യും. ദേശീയ ധീരതാ അവാർഡ് ജേതാക്കളെ സംസ്ഥാന ശിശുക്ഷേമ സമിതി നൽകുന്ന സംസ്ഥാന ധീരതാ അവാർഡിനും പരിഗണിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു.👇🏻👇🏻

\"\"


അപേക്ഷാ ഫോറം ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ്വെൽഫെയറിന്റെ  http://iccw.co.in എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. സംസ്ഥാന ശിശുക്ഷേമ സമിതിയിലും ഫാറം ലഭ്യമാണ്. ഇതിനായി 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറിൽ അഡ്രസ്സ് സഹിതം അയക്കണം. പൂരിപ്പിച്ച അപേക്ഷ, അവാർഡിനർഹമായ പ്രവൃത്തി സംബന്ധിച്ച് ഇംഗ്ലീഷിൽ തയ്യാറാക്കിയ റിപ്പോർട്ട് ഇതു സംബന്ധിച്ച പത്രവാർത്തകൾ ഇംഗ്ലീഷിൽ തർജ്ജിമ ചെയ്തത് മറ്റ് അനുബന്ധ രേഖകളും മൂന്ന് പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മൂന്ന് സെറ്റ് കോപ്പികൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്.പി.ഒ, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ അയക്കണം. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 15 ആണ്. അതിനാൽ അവാർഡിന് വേണ്ടിയുള്ള അപേക്ഷകൾ സെപ്റ്റംബർ 15നു മുമ്പ് സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ലഭിക്കണം.👇🏻👇🏻

\"\"

സംസ്ഥാന ശിശുക്ഷേമ സമിതിയായിരിക്കും ദേശീയ അവാർഡിന് ശുപാർശ ചെയ്യുക. അപേക്ഷ അയയ്ക്കുന്ന കവറിന് മുകളിൽ National Bravery Award for Children-2022 എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2324939, 2324932, 9447125124 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

\"\"

Follow us on

Related News