SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: അന്താരാഷ്ട്ര ചാന്ദ്രദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. ‘മൂൺ’ എന്ന പ്രമേയത്തിൽ നടത്തുന്ന ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 8മുതൽ പ്ലസ് ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ജൂലായ് 19വരെയാണ് ഓൺലൈൻ വഴി മത്സരങ്ങൾ നടക്കുക. ഓൺലൈൻ ക്വിസ് മത്സരത്തിൽ 30 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ട്. ഇതിൽ 40 ശതമാനം മാർക്ക് നേടുന്നവർക്ക് ISRO സർട്ടിഫിക്കറ്റ് നൽകും. ഏറ്റവും മികച്ച 10 സ്കോർ ലഭിക്കുന്നവർക്ക് സ്പെഷ്യൽ അപ്രിസിയേഷൻ ലഭിക്കും. രജിസ്ട്രേഷൻ ചെയ്യാൻ https://spacequiz.iirs.gov.in/സന്ദർശിക്കുക. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അവരുടെ പെയിൻറിങ്/ഡ്രോയിങ് https://spacequiz.iirs.gov.in വഴി അപ്‌ലോഡ് ചെയ്യാം.