SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX
തിരുവനന്തപുരം: നാളെമുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിലും പ്രവേശന നടപടികൾ ആരംഭിക്കും.വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്. ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകൾ ആണ് ഉള്ളത്. ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകൾ ആണ് വി.എച്ച്.എസ്.ഇ യിൽ ഉള്ളത്.👇🏻👇🏻
ഈ അദ്ധ്യയന വർഷത്തിൽ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ് )
പ്രകാരമുള്ള 47 സ്‌കിൽ കോഴ്‌സുകളാണ്
വി.എച്ച്. എസ്.ഇ സ്‌കൂളുകളിൽ നടപ്പിലാക്കുക. ഈ വർഷം നിലവിലുള്ള കോഴ്‌സുകളിലെ കാലികമായ മാറ്റങ്ങൾക്ക് പുറമെ പുതിയ 3 എൻ.എസ്.ക്യു.എഫ് കോഴ്‌സുകൾ കൂടി വി.എച്ച്. എസ്.ഇ യിൽ ലഭ്യമാക്കുന്നതാണ്.👇🏻👇🏻
ഈ കോഴ്സുകൾ താഴെ പറയുന്നവയാണ്
- ലാബ് ടെക്‌നീഷ്യൻ – റിസർച്ച് & ക്വാളിറ്റി
കൺട്രോൾ - ഹാന്റ് ഹെൽഡ് ഡിവൈസ് ടെക്‌നീഷ്യൻ
- കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് -മീറ്റ് & ഗ്രീറ്റ്എന്നിവയാണ് പുതിയ കോഴ്സുകൾ