SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
ന്യൂഡൽഹി: ഏപ്രിൽ 30ന് നടത്തിയ ജവഹർലാൽ നവോദയ വിദ്യാലയ പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.(JNVST) ആറാം ക്ലാസ് സെലക്ഷൻ ടെസ്റ്റിന്റെ ഫലമാണ് പ്രഖ്യാപിച്ചത്. ഔദ്യോഗിക വെബ്സൈറ്റായ https://navodaya.gov.in ലൂടെ ഫലം അറിയാം. മൂന്നു വിഭാഗങ്ങളായി നടത്തിയ പരീക്ഷയിൽ മെന്റൽ എബിലിറ്റി വിഭാഗത്തിൽ- 40, അരിത്തമെറ്റിക് വിഭാഗത്തിൽ- 20, ഭാഷാ വിഭാഗത്തിൽ- 20 എന്നിങ്ങനെ 80 ചോദ്യങ്ങളാണുണ്ടായിരുന്നത്.
പരീക്ഷാഫലത്തിനും കൂടുതൽ വിവരങ്ങൾക്കും: https://navodaya.gov.in

തൊഴിലധിഷ്ഠിത പരിശീലനം: അവസാന തീയതി ജൂലൈ 18
തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ കുറഞ്ഞനിരക്കിൽ വിദേശത്തും സ്വദേശത്തും ഒരുപോലെ ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്‌സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ഉടൻ ആരംഭിക്കും. ഒരു ബാച്ചിൽ 25 കുട്ടികൾ മാത്രം. 100% പ്ലേസ്‌മെന്റ് അസ്സിസ്റ്റൻസ് ഉറപ്പ് നൽകുന്ന പദ്ധതിയിൽ +2, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 18.
വിശദ വിവരങ്ങൾക്ക്- 0471-2365445, 9496015002, https://reach.org.in

- സംസ്ഥാനത്ത് നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്
- പ്രിസൺ ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്: പിഎസ്‌സി ചുരുക്കപ്പട്ടിക ഉടൻ
- പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ നിയമനത്തിനുള്ള വിജ്ഞാപനം 29ന്: തസ്തികകൾ അറിയാം
- പിജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിങ് പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ: കേരള സർവകലാശാല വാർത്തകൾ
- കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷ