പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

പ്ലസ്ടു, ബിരുദധാരികൾക്കായി അക്വാകൾച്ചർ പരിശീലനം: ജൂലൈ 10 വരെ അപേക്ഷിക്കാം

Jun 26, 2022 at 12:21 am

Follow us on

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കായി അക്വാകൾച്ചർ പരിശീലന പരിപാടി നടത്തുന്നു. 20നും 38നും ഇടയ്ക്ക് പ്രായമുള്ള പരിശീലനാർഥികൾക്ക് അപേക്ഷിക്കാം. പരിശീലനാർഥികൾ ബി.എസ്‌സി അക്വാകൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അക്വാകൾച്ചർ വിജയകരമായി പൂർത്തികരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഫിഷറീസ് വകുപ്പിനു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളും മറ്റു ട്രെയിനിങ് സെന്ററുകളിലുമായിരിക്കും പരിശീലനം.

\"\"

ദക്ഷിണമേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം), മദ്ധ്യമേഖല (എറണാകുളം, തൃശ്ശൂർ, ഇടുക്കി, പാലക്കാട്), ഉത്തരമേഖല (മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) എന്നീ മൂന്ന് മേഖലകളായി തിരിച്ചായിരിക്കും ഇന്റർവ്യൂ. ഓരോ മേഖലയിൽ നിന്നും 4 പേരെ മാത്രമാണ് തെരഞ്ഞെടുക്കുന്നത്. പരിശീലന കാലാവധി 8 മാസം. പ്രസ്തുത കാലയളവിൽ പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് അനുവദിക്കും. താല്പര്യമുള്ളവർ ജൂലൈ 10നു മുൻപായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഓഫീസ് (ട്രെയിനിങ്) കിഴക്കേ കടുങ്ങല്ലൂർ, യു.സി.കോളേജ്.പി.ഒ, ആലുവ, പിൻ- 683102 എന്ന വിലാസത്തിലോ ഓഫീസിന്റെ ഇ-മെയിൽ (ddftrgkadungallur@gmail.com) മുഖേനയോ സമർപ്പിക്കണം. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.

\"\"

Follow us on

Related News