പ്രധാന വാർത്തകൾ
വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

നിങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി ഞങ്ങളുണ്ട്: വിദ്യാഭ്യാസ മേഖലയിൽ മികവുമായി എഡ്യൂക്കേറ്റർ

Jun 6, 2025 at 7:46 am

Follow us on

[adning id="32568"]

മാർക്കറ്റിങ് ഫീച്ചർ

നിങ്ങൾക്ക് ഭാവിയിൽ ആരാവാനാണ് ആഗ്രഹം?ജീവിതത്തിൽ എപ്പോഴെങ്കിലും ഈ ചോദ്യം കേൾക്കാത്തവർ ഉണ്ടാവില്ല.. ഓരോ കാലഘട്ടത്തിൽ ഓരോ ഉത്തരമായിരിക്കും ഉണ്ടാവുക.. പല ഘടകങ്ങളും കുട്ടിക്കാലം മുതലേ നമ്മേ സ്വാധീനിക്കും..കണ്ട സിനിമകളിലെ നായകന്മാർ മുതൽ കുടുംബത്തിലെ അംഗങ്ങൾ വരെ അതിലുണ്ടാവാം..ചിലപ്പോൾ നൈമിഷികമായ ചില കാഴ്‌ചകൾ പോലും കുഞ്ഞു മനസ്സുകളിൽ ആഴത്തിൽ പതിയുകയും പിന്നീട് ഉൽക്കടമായ ആഗ്രഹമായി മാറുകയും ചെയ്തേക്കാം.. അഞ്ചാം ക്ലാസ്സിലെ സ്വപ്‌നം ആവില്ല പത്തിലും പിന്നെ പ്ലസ് ടുവിലും.. അതിങ്ങനെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ചാടി കളിച്ചു കൊണ്ടേയിരിക്കും.. ഒടുവിൽ പലവിധ കാരണങ്ങളാൽ. അത് ചിലപ്പോൾ കൂട്ടുകാർ ചേരുന്ന കോഴ്സ്, ജോലി സാധ്യത, അറിവില്ലായ്‌മ അങ്ങനെ എന്തുമാകാം..അങ്ങനെ ഏതെങ്കിലും ഡിഗ്രി കോഴ്‌സ് സെലക്‌ട് ചെയ്‌തു കോളേജ് കാലം കഴിയാറാകുമ്പോളേക്കുമായിരിക്കും പലരും നമ്മളിലെ നമ്മളെ തിരിച്ചറിയുക.. അപ്പോൾ നമ്മുടെ മുൻപിൽ രണ്ടേ രണ്ട് ചോയ്മെ ഉണ്ടാകൂ.. ഒന്നുകിൽ കോഴ്സ‌ അവിടെ ഡ്രോപ്പ് ചെയ്‌തു ഇഷ്‌ടങ്ങളുടെ പിന്നാലെ പോകുക..

[adning id="32774"]

സാമ്പത്തിക നഷ്‌ടമോ സമയ നഷ്‌ടമോ പഠിക്കുന്ന കോളേജിന്റെയോ കോഴ്സിന്റെയോ വലിപ്പമോ ജോലി സാധ്യതയോ പ്രായമോ ഒന്നും.. ഒന്നും കണക്കിലെടുക്കരുത്.. വളരെ ബുദ്ധിമുട്ട് ഉള്ള തീരുമാനം ആയതു കൊണ്ട് തന്നെ ഭൂരിഭാഗം ആളുകളും ആ ലൂപ്പിൽ നിന്ന് പുറത്തു ചാടാതെ മുന്നോട്ട് പോകാനുള്ള സെക്കൻ്റ് ചോയ്സ് ആകും തിരഞ്ഞെടുക്കുക. അസംതൃപ്തമായ ഒരു പ്രൊഫഷൻ ആകും അതിൻ്റെ ഫൈനൽ പ്രോഡക്റ്റ്..എവിടെയോ നഷ്‌ടപ്പെട്ട നമ്മളെ നമ്മളിങ്ങനെ തിരഞ്ഞു കൊണ്ടിരിക്കും.. നിർഭാഗ്യ വശാൽ ലോകത്തുള്ള 90% ആളുകളും അങ്ങനെയൊക്കെ തന്നെയാണ്..

അപ്പോൾ ബാക്കിയാകുന്ന ചോദ്യം ഇതാണ്.. സാലറി, ഗ്ലാമർ, പദവി, ആദരവ്, സന്തോഷം, സംതൃപ്തി.. ഇതിലേതായിരിക്കണം ഒരു ഭാവി ജോലി അല്ലെങ്കിൽ പ്രൊഫഷൻ തീരുമാനിക്കുമ്പോൾ മാനദണ്ഡം ആവേണ്ടത്..? സംതൃപ്തി എന്നാവും ഉത്തരമെങ്കിലും സത്യത്തിൽ ഇതെല്ലാം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.. പക്ഷെ സംതൃപ്‌തി നിറഞ്ഞ ജോലിയിലാണ് നിങ്ങളെങ്കിൽ ബാക്കിയൊക്കെ താനെ വന്നോളും എന്നുള്ളതാണ് സത്യം.. നമ്മുടെ താൽപ്പര്യങ്ങൾക്കനുസരിച്ചു ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങളെടുക്കുക എന്നുള്ളതാണ് അടുത്ത പ്രശ്‌നം..

[adning id="32190"]

കൃത്യമായ സമയത്ത് അറിവും അനുഭവ സമ്പത്തുമുള്ള ഒരാൾ പറഞ്ഞു തരുന്നതും സ്വന്തം അനുഭവങ്ങളിലൂടെ അത് ആർജ്ജിച്ചെടുക്കുന്നതും തമ്മിൽ ചിലപ്പോൾ ഒരുപാട് വർഷങ്ങളുടെ വ്യത്യാസം ഉണ്ടായേക്കാം.. മാറിയ കാലത്ത് യൂട്യൂബ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ ആ റോൾ കയ്യടക്കിയെങ്കിലും പലപ്പോഴും അവയൊക്കെ കുട്ടികളെ മിസ് ലീഡ് ചെയ്യുന്നുമുണ്ട്.. പ്രത്യേകിച്ച് കൊറോണക്ക് ശേഷമുള്ള ഓൺലൈൻ ടീച്ചേർസ് ന്റെയും ഗൈഡ്ർസ് ൻ്റെയും അതിപ്രസരം. പലപ്പോഴും കുട്ടികളുടെ താല്പര്യങ്ങൾ സപ്പോർട്ട് ചെയ്യുന്നതിന് പകരം അവരവരുടെ എഡ്യൂ ടെക്ക് പ്ലാറ്റഫോമുകളുടെ കോഴ്‌സ്കളിലേക്ക് കുട്ടികളെ എത്തിക്കുക, സബ്സ്ക്രൈബ്ർസ് നെ കൂട്ടുക, കീശ വീർപ്പിക്കുക എന്നതിനപ്പുറം ഭൂരിഭാഗം പേർക്കും പ്രത്യേകിച്ച് സാമൂഹിക പ്രതി ബദ്ധത ഇല്ല എന്നുള്ളതാണ് പച്ചയായ സത്യം. എല്ലാവരും അങ്ങനെയാണെന്നല്ല, ലാഭം മാത്രം പ്രതീക്ഷിക്കാതെ എഡ്യൂക്കേഷനൽ ഫീൽഡിലേക്ക് കടന്ന് വന്നവരുമുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എഡ്യൂക്കേറ്റർ എന്ന ഓൺലൈൻ എഡ്യൂക്കേഷൻ പ്ലാറ്റഫോം. ലാഭം മുൻ നിർത്തിയല്ല എഡ്യൂക്കേറ്റർ പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാൻ എഡ്യൂക്കേറ്ററിൻ്റെ ഫൗണ്ടറും സി ഇ ഓ യുമായ രജീഷ് രാധാകൃഷ്ണപിള്ള എന്ന യുവ അധ്യാപകനെ ഒന്നടുത്തറിഞ്ഞാൽ മതിയാകും. കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ ഒരു IT പ്രഫഷണൽ ആയ രജീഷ് ടീച്ചിങ്ങിലേക്ക് കടന്നത് തന്നെ നേരത്തെ പറഞ്ഞ അഭിരുചികളുടെയും സ്വത്വ ബോധത്തിൻ്റെയും തിരിച്ചറിവിലാണ്.

കഴിഞ്ഞ പത്തു വർഷത്തോളമായി ബ്രില്യൻ്റ്- പാലാ, xylem തുടങ്ങി കേരളത്തിലെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് സെൻ്ററുകളിൽ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായ അദ്ദേഹം പെട്ടെന്നൊരു ദിവസം 30 ലക്ഷത്തിലധികം വരുന്ന സ്വപ്നതുല്യമായ വാർഷിക വരുമാനവും അത്രയും പ്രിയപ്പെട്ട അധ്യാപന ജോലിയും വില മതിക്കാനാവാത്ത സ്റ്റുഡൻ്റസ് ക്രൗഡിനെയും ഉപേക്ഷിച്ചു എഡ്യൂക്കേറ്റർ എന്ന സ്വന്തം ഓൺലൈൻ പ്ലാറ്റഫോംലേക്കിറങ്ങിയതും അടിയുറച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വന്തം പാഷൻ ആയ അധ്യാപനത്തിനപ്പുറം കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ചു മുന്നോട്ട് നയിക്കണമെന്നുള്ള ആത്മാർത്ഥമായ ആഗ്രഹമായിരുന്നു കടുപ്പമേറിയ തീരുമാനങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

രജീഷ്ൻ്റെ അനുഭവങ്ങളിലൂടെ കടന്നു പോയാൽ തന്നെ കേരളത്തിൻ്റെ neet jee തുടങ്ങിയ competition എൻട്രൻസ് പരീക്ഷകൾക്ക് വേണ്ടി തയാറെടുക്കുന്ന അനേകായിരം കുഞ്ഞുങ്ങളുടെ മനസ്സ് വായിക്കാനാകും. പലപ്പോഴും തെറ്റിദ്ധാരണ മൂലം തന്റെ അഭിരുചികളുമായി ഒട്ടും യോജിക്കാത്ത neet jee എക്സാം എഴുതിയെടുക്കാൻ റിപീറ്റും റീ റിപീറ്റും സൂപ്പർ റിപീറ്റും ചെയ്യുന്ന, എന്നാൽ ഒരിക്കലും അതിന് യോജിക്കാത്ത പഠനശേഷിയുള്ള കുട്ടികളുടെ ശരിയായ അവസ്ഥ തിരിച്ചറിയാനാകും. പഠിപ്പിക്കുക എന്നത് മാത്രമല്ല ഒരു അധ്യാപകൻ്റെ കടമയെന്നും സ്ഥാപനങ്ങളുടെ താല്പര്യങ്ങളും കുട്ടികളോടുള്ള ഉത്തരവാദിത്തവും ഒരിക്കലും ഒന്നിച്ചു കൊണ്ട് പോകാൻ പറ്റില്ല എന്ന തിരിച്ചറിവുമാണ് ഭാരിച്ച സാലറി പോലും വേണ്ടെന്ന് വച്ചു കൊണ്ട് എഡ്യൂക്കേറ്റർലേക്ക് രജീഷ് എത്തിയത്. കഴിഞ്ഞ 20 വർഷത്തിലധികമായി എൻട്രൻസ് കോച്ചിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന ഫിസിക്സ‌് സീനിയർ അധ്യാപകനായ കിറ്റിലാൽ സാറാണ് എഡ്യൂക്കേറ്ററിന്റെ അക്കാദമിക് ഡയറക്‌ടർ. കൂടാതെ 25 വർഷത്തിലധികം ആകാശ്, പിസി തോമസ്, xylem തുടങ്ങി അനവധി കോച്ചിംഗ് സെൻ്ററുകളിലെ അനുഭവസമ്പത്തുമായി കെമിസ്ട്രി സീനിയർ പ്രൊഫസർ സുനിൽ സർ ഉൾപ്പെടെ പല പ്രമുഖരും എഡ്യൂക്കേറ്റർ ടീമിലുണ്ട്. ഓൺലൈൻ എഡ് ടെക് പ്ലാറ്റഫോംമുകളുടെ കുത്തൊഴുക്കിനിടയിലും എഡ്യൂക്കേറ്റർ എന്ന യൂട്യൂബ് ചാനലിലൂടെ ഫ്രീ ആയി നൽകുന്ന പ്ലസ് വൺ / പ്ലസ് ടു / നീറ്റ് / ജെഇഇ ക്ലാസുകളോടൊപ്പം കരിയർ ഗൈഡൻസ് /കൗൺസിലിങ് / സബ്‌ജെക്റ്റീവ് / അക്കാദമിക് ഡൌട്ട് ക്ലിയറൻസിനുമൊക്കെ കുട്ടികളുടെയും പേരെന്റ്സിന്റെയുമിടയിലഭിക്കുന്ന അത്ഭുതാവഹമായ സ്വീകാര്യത എഡ്യൂക്കേറ്റർ ടീമിൻ്റെ ആത്മാർഥമായ പരിശ്രമങ്ങളുടെ ഫലമാണ്. നീറ്റ്/ കീം / ജെഇഇ രെജിസ്ട്രേഷൻ സംബന്ധിച്ചും എക്‌സാം സമയത്തെ ലാസ്റ്റ് മിനിറ്റ് പ്രിപ്പറേഷനിലും കീം കോളേജ് / കോഴ്‌സ് സെലക്ട് ചെയ്യുന്ന സമയത്തുമൊക്കെ എഡ്യൂക്കേറ്ററിൻ്റെ യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയുമുള്ള ഇടപെടലിനു വലിയ പിന്തുണ ലഭിച്ചിരുന്നു.

ഓൺലൈനിലും ഓഫ്ലൈനിലുമായി കരിയർ ഗൈഡൻസും കൗൺസിലിങ്ങും ക്ലാസ്സുകളുമൊക്കെയായി രജീഷും എഡ്യൂക്കേറ്റർ ടീമും എറണാകുളം കലൂരിലെ കോർപ്പറേറ്റ് ഓഫീസിൽ തിരക്കിലാണ്. വരും തലമുറയെ അവരുടെ അഭിരുചികൾക്കനുസരിച്ചു മുന്നോട്ട് നയിക്കാനുള്ള നൂതനമായ ഒരുപാട് പ്രോഗ്രാമുകളുടെ പണിപ്പുരയിലാണ് എഡ്യൂക്കേറ്റർ ടീം. കുട്ടികളുടെ മനസിക നിലയെ പരിഗണിക്കാതെ സ്വാർത്ഥ നേട്ടങ്ങൾ മാത്രം മുൻ നിർത്തി മുന്നോട്ട് പോകുന്ന ഒരുപാട് പേർക്കിടയിൽ എഡ്യൂക്കേറ്ററിനെ പോലെയുള്ള പ്ലാറ്റഫോംമുകൾ വലിയ പ്രതീക്ഷകളാണ് നൽക്കുന്നത്. അവരെ സപ്പോർട്ട് ചെയ്യേണ്ടത്തും മുന്നോട്ടു കൊണ്ട് പോകേണ്ടതും നമ്മുടെ കൂടി ഉത്തരവാദിത്തമാണ്.

[adning id="32190"]

Follow us on

Related News