പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു

May 9, 2025 at 4:15 pm

Follow us on

തിരുവനന്തപുരം:താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസില്‍ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാഫലം പൊതു വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ വകുപ്പിന് വ്യക്തമായ നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ അനുവദിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥകൾക്ക് പരീക്ഷ എഴുതാൻ ജുവനയില്‍ ബോർഡ് അനുവാദം നല്‍കിയിരുന്നു. എന്നാൽ ഈ വിദ്യാർത്ഥികളുടെ റിസള്‍ട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക യായിരുന്നു. ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും ഡിജിഇ അറിയിച്ചു.

സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സ്കൂൾ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് വലിയ തുക പിരിക്കുന്ന പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പല സ്കൂളുകളും പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് നിർബന്ധമായി അയ്യായിരത്തോളം രൂപവരെ പിരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ പണപ്പിരിവ്. എന്നാൽ പിടിഎ ഫണ്ടുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും ഇതിൽ പറയുന്ന തുകയ്ക്കപ്പുറം പിരിച്ചാൽ അന്വേഷണം നടത്തി പിടിഎ കമ്മറ്റികൾ പിരിച്ചുവിടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പിടിഎ അംഗത്വ ഫീസിന്റെ പ്രതിശീർഷക നിരക്ക് താഴെ പറയുന്ന പ്രകാരം നിജപ്പെടുത്തിയിട്ടുണ്ട്.
എൽ പി വിഭാഗം 10 രൂപ. യുപി വിഭാഗം 25 രൂപ.ഹൈസ്കൂൾ വിഭാഗം 50 രൂപ. ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 100 രൂപ എന്ന നിരക്കിലാണ്. പ്രത്യേക ആവശ്യങ്ങൾക്കുള്ള പിരിവ്. മുൻ വർഷത്തിലെ മൂന്നാം ടേമിലെ പി.ടി.എ. ജനറൽ ബോഡിയോഗം തീരുമാനിക്കുകയാ ണെങ്കിൽ സ്കൂളിലെ നടപ്പ് അക്കാദമിക വർഷത്തെ പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള അക്കാദമിക ആവശ്യങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന പരമാവധി നിരക്കിൽ ഓരോ വിഭാഗത്തിലെ വിദ്യാർത്ഥി/ രക്ഷിതാവിൽ നിന്നും ഫണ്ട് ശേഖരിക്കാവുന്നതാണ്.
എൽ പി വിഭാഗം 20 രൂപ. യുപി വിഭാഗം 50 രൂപ. ഹൈസ്കൂൾ വിഭാഗം 100 രൂപ. ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 400 രൂപ.
ഓരോ രക്ഷിതാവിനെയും മേൽപ്പറഞ്ഞ തുക കൊടുക്കാൻ നിർബന്ധിക്കുകയോ പ്രസ്തുത തുക കൊടുക്കാത്ത രക്ഷിതാവിന്റെ മകൾ/മകന് സ്കൂൾ പ്രവേശനം നിഷേധിക്കുകയോ ചെയ്യാൻ പാടില്ലെന്നും മന്ത്രി അറിയിച്ചു. അനുവദനീയമായി പിരിച്ചെടുക്കാൻ കഴിയുന്ന തുകകൾ ഇതായിരിക്കെ സ്കൂളുകളിലെ പി.ടി.എ. അംഗത്വ ഫീസ് പ്രത്യേക ആവശ്യങ്ങൾക്കായുള്ള പണപ്പിരിവ് എന്നിവ സംബന്ധിച്ച് വിവിധങ്ങളായ പരാതികൾ ഇന്ന് രക്ഷിതാക്കളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ചില പി.ടി.എ. കമ്മിറ്റികൾ സ്കൂൾ അദ്ധ്യയന കാര്യങ്ങളിലും സ്കൂൾ അധികൃതരുടെ ഭരണപരമായും സർവ്വീസ് സംബന്ധമായ ഉള്ള കാര്യങ്ങളിൽ ഇടപെടുന്നത് സംബന്ധിച്ച് പരാതികൾ വരുന്നത്.


ഈ വിഷയങ്ങളെ സംബന്ധിച്ച് പി.ടി.എ. കൾക്കോ വ്യക്തികൾക്കോ ആക്ഷേപം ഉള്ള പക്ഷം പരാതി ലഭ്യമാക്കിയാൽ വകുപ്പിലെ ചുമതലയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധനകൾ നടത്തുമെന്നിരിക്കെ ചില സ്കൂളുകളിലെങ്കിലും പി.ടി.എ. കളും എസ്.എം.സി. കളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ ഈ കാര്യങ്ങളിൽ ആവശ്യമായ ആലോചന നടത്തി തുടർ തീരുമാനങ്ങൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.
പി.ടി.എ.കളുടെ അമിതാധികാര പ്രവണത സംബന്ധിച്ച് നിരവധിയായ പരാതികളാണ് സർക്കാരിന് ദിനംപ്രതി ലഭ്യമായിക്കൊണ്ടിരി ക്കുന്നത്.
പി.ടി.എ.കളുടെ കാലാവധി സംബന്ധിച്ച്
സ്കൂൾ പി.ടി.എ. കമ്മിറ്റികളുടെ പ്രസിഡന്റായി ഒരാൾക്ക് തുടരുന്നതിനുള്ള തുടർച്ചയായ കാലാവധി സംബന്ധിച്ച് പല തർക്കങ്ങളും ചില സ്കൂളുകളിൽ ഉയർന്നു വരുന്നുണ്ട്.


സർക്കാർ ഉത്തരവ് നമ്പർ (എം.എസ്.) 190/2016 തീയതി 16.11.2026 പ്രകാരം പി.ടി.എ. പ്രസിഡന്റിന്റെ തുടർച്ചയായ പരമാവധി കാലാവധി മൂന്ന് വർഷമായി പരിമിതപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Follow us on

Related News