പ്രധാന വാർത്തകൾ
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻഎം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലംസ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

തുല്യത, ഗുണത, പ്രാപ്യത: പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കം

Jun 16, 2022 at 4:27 pm

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രീ-പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾക്കായി പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമായി. തുല്യത, ഗുണത, പ്രാപ്യത എന്നിവ ഉറപ്പ് വരുത്തിയാകും പാഠ്യപദ്ധതി പരിഷകരണം.
ആധുനിക കാലത്തെ ആവശ്യങ്ങൾക്ക് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കണമെന്ന് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ആശയരൂപീകരണ ശില്പശാല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി കെ.എൻ.ബാലഗോപാൽ അഭിപ്രായപ്പെട്ടു.👇🏻👇🏻

\"\"

സാങ്കേതിക വിദ്യയുടെ വളർച്ചയെ ഉൾക്കൊള്ളുന്നതാകണം പാഠ്യപദ്ധതി. പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതകൾ പാഠ്യപദ്ധതി അഭിസംബോധന ചെയ്യണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി പരിഷ്കരണമാണ് അക്കാദമിക മികവിന്‍റെ അടിസ്ഥാനമെന്ന് ശില്പശാലയിൽ അധ്യക്ഷനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയിലുണ്ടായ ദ്രുതഗതിയിലുള്ള വളര്‍ച്ച, 👇🏻👇🏻

തൊഴില്‍ നൈപുണി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‍റെ ആവശ്യകത, ഉള്ളടക്കത്തില്‍ വേണ്ട കാലാനുസൃതമാറ്റം എന്നിവയൊക്കെ കണക്കിലെടുത്ത് നവകേരള സൃഷ്ടിക്ക് ഉതകുന്നവിധത്തില്‍ പാഠ്യപദ്ധതിയും പഠനസാമഗ്രികളും സമഗ്രമായി പരിഷ്ക്കരിക്കുവാനാണ് ആഗ്രഹിക്കുന്നത്. പോസ്റ്റ് കൊവിഡ് കാലത്തെ വിദ്യാഭ്യാസത്തെക്കൂടി കണക്കിലെടുത്തുവേണം വിദ്യാഭ്യാസത്തിന്‍റെ ഉള്ളടക്കത്തിലും വിനിമയത്തിലും മൂല്യനിര്‍ണയത്തിലും കാലോചിതമായ മാറ്റം വരുത്തുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ അവസര തുല്യത, പങ്കാളിത്തം, ഗുണനിലവാരം, മാനവികത എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ അനിവാര്യമാണ്.

\"\"

അതോടൊപ്പം കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരാനും ഉതകുന്നതാകും പുതിയ പാഠ്യപദ്ധതി.
മതേതരത്വം, ജനാധിപത്യം, സമഭാവന, എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള സന്നദ്ധത, മാനവിക ബോധം എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ അടിസ്ഥാന ആശയങ്ങളാകും. ദേശീയ വിദ്യാഭ്യാസനയം ഇത്തരം കാര്യങ്ങളില്‍ മൗനം പാലിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. ലിംഗസമത്വവും ശാസ്ത്രീയ മനോഭാവവും ജീവിതപരിസരത്ത് വെല്ലുവിളികള്‍ നേരിടുകയാണ്. ഇവിടെയാണ് പാഠ്യപദ്ധതിയുടെ ഊന്നല്‍ മേഖലകളില്‍ പുനരാലോചന ആവശ്യമായി വരുന്നത്. വിമര്‍ശന ചിന്തയും സര്‍ഗ്ഗാത്മകതയും യുക്തിചിന്തയും സ്ക്കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ തന്നെ കുട്ടികളുടെ ശീലങ്ങളായി വികസിപ്പിക്കപ്പെടണമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.അടൂർ ഗോപാലകൃഷ്ണൻ,കെ ജയകുമാർ ഐ എ എസ്, എ പ്രദീപ്‌ കുമാർ തുടങ്ങി കമ്മിറ്റി അംഗങ്ങളായ പ്രമുഖർ പങ്കെടുത്തു.

\"\"

ശില്പശാലയ്ക്ക് ശേഷം കരിക്കുലം സ്റ്റിയറിങ്ങ് കമ്മിറ്റി – കോർ കമ്മിറ്റി സംയുക്ത യോഗവും ചേർന്നു. എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ പാഠ്യപദ്ധതി പരിഷ്കരണം രൂപരേഖ അവതരിപ്പിച്ചു.പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ എ എസ്,സമഗ്ര ശിക്ഷ കേരളം പ്രോജക്ട് ഡയറക്ടർ ഡോ. എ ആർ സുപ്രിയ,കൈറ്റ് സി ഇ ഒ കെ.അൻവർ സാദത്ത്,എസ് ഐ ഇ ടി ഡയറക്ടർ ബി. അബുരാജ്,സ്കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്,സാക്ഷരതാ മിഷൻ ഡയറക്ടർ എ. ജി. ഒലീന,കെ എസ് ടി എ ജനറൽ സെക്രട്ടറി എൻ. ടി. ശിവരാജൻ തുടങ്ങിയവരും പങ്കെടുത്തു.

Follow us on

Related News