JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
ന്യൂഡൽഹി: ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന് കീഴിലുള്ള (പി.ജി.ഐ.എം.ഇ.ആര്‍.) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് നഴ്‌സിങ് എജ്യുക്കേഷനിൽ (എന്‍.ഐ.എന്‍.ഇ.) വിദ്യാർത്ഥികൾക്കായി സുവർണ്ണാവസരം. പ്രതിവര്‍ഷം 250 രൂപ മാത്രം ട്യൂഷന്‍ ഫീ നല്‍കി പഠനത്തിനവസരമൊരുക്കിയിരിക്കുകയാണ് സ്ഥാപനം. നാലുവര്‍ഷ ബി.എസ്സി. നഴ്‌സിങ് (പെണ്‍കുട്ടികള്‍ക്കു മാത്രം), രണ്ടുവര്‍ഷ ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) (കോ-എജ്യുക്കേഷന്‍) എന്നീ കോഴ്‌സുകളാണുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണിത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 24.
യോഗ്യത
ബി.എസ്.സി. നഴ്സിങ് പ്രോഗ്രാം: ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് 50 ശതമാനം മാര്‍ക്കുവാങ്ങി പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രോഗ്രാം: പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ വിജയം. കൂടാതെ, ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സ് 50 ശതമാനം മാര്‍ക്കോടെ ജയിക്കണം. നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം.
പരീക്ഷ: ജൂലൈ 28നാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷ. കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നിവയില്‍നിന്ന് 25 ചോദ്യങ്ങളും വീതവും ഇംഗ്ലീഷ്, ജനറല്‍ നോളജ്/കറന്റ് അഫയേഴ്സ് എന്നിവയില്‍നിന്ന് യഥാക്രമം 15-ഉം 10-ഉം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുമാണ് ഉണ്ടായിരിക്കുക. ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്കുവീതം കിട്ടും. തെറ്റിയാല്‍ കാല്‍മാര്‍ക്കു വീതം നഷ്ടമാകും.
ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രവേശന പരീക്ഷയ്ക്കും ഒരു മാര്‍ക്കുവീതമുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ (ജനറല്‍ നഴ്‌സിങ് നിലവാരമുള്ളവ) ഉണ്ടാകും.
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി: https://pgimer.edu.in
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി