JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: നാളെമുതൽ സംസ്ഥാനത്ത്രാ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ തടസ്സമില്ലാതെ തുടരുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ വാർത്താസമ്മേളനത്തിൽനിന്ന്; 42 ലക്ഷത്തിൽ പരം കുഞ്ഞുങ്ങൾ നാളെ മുതൽ സ്‌കൂളുകളിൽ എത്തുകയാണ്. കോവിഡിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞു എന്നാണ് അനുമാനം. ശാസ്ത്രീയമായ കണക്കു കൂട്ടലിലും പ്രവർത്തനങ്ങളിലും നാം മുന്നോട്ട് പോകുകയാണ്.
2022 – 23 സാമ്പത്തിക വർഷത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിൽ നടപ്പിലാക്കുന്ന പദ്ധതികൾക്ക് സർക്കാർ തലത്തിൽ ഭരണാനുമതി നൽകിയിട്ടുള്ള വിശദാംശങ്ങൾ ഇനി പറയുന്നു. ആകെ 312.88 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്.
- സൗജന്യ സ്‌കൂൾ യൂണിഫോം 140 കോടി രൂപ അനുവദിച്ചു.
- മാനസ്സിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കായുള്ള സ്ഥാപനങ്ങൾക്കുള്ള ധനസഹായം 288 സ്‌കൂളുകൾക്ക് അനുവദിച്ചു.
- ഇ-ഗവേണൻസ് 15 കോടി രൂപ അനുവദിച്ചു
- ഹയർ സെക്കന്ററി സ്‌കൂളുകളിലെ ലാബ് നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചു
- ഹയർ സെക്കന്ററി സ്‌കൂളുകളിലെ ലാബ് ഉപകരണങ്ങൽ, ഫർണീച്ചർ, ലൈബ്രറി പുസ്തകങ്ങൾ എന്നിവയ്ക്ക് 9 കോടി രൂപ അനുവദിച്ചു.
- കേരളാ സ്‌കൂൾ കലോത്സവം 6.7 കോടി രൂപ അനുവദിച്ചു
- ഹയർ സെക്കന്ററി അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് 7.45 കോടി രൂപ അനുവദിച്ചു.
- മോഡൽ ഇൻക്ലൂസീവ് സ്‌കൂൾ, പ്രത്യേക വൈകല്യമുള്ളവരെ ഉൾക്കൊള്ളുന്ന മാതൃകാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന് 5 കോടി രൂപ അനുവദിച്ചു.👇🏻
- വൊക്കേഷണൽ ഹയർ സെക്കന്ററിയുടെ പ്രവർത്തനങ്ങൾക്ക് 7 കോടി അനുവദിച്ചു
- കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്തുന്നതിന് 5 കോടി രൂപ അനുവദിച്ചു
- ഹയർ സെക്കന്ററി വിദ്യാർത്ഥി കേന്ദ്രീകൃത പരിപാടി 7.75 കോടി രൂപ അനുവദിച്ചു
- ശ്രദ്ധ – സർക്കാർ എയിഡഡ് സ്‌കൂളുകളിൽ 3 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് 1.8 കോടി രൂപ അനുവദിച്ചു.
- സ്‌കൂൾ വിദ്യാഭ്യാസം – ആധുനികവൽക്കരണം 1.2 കോടി രൂപ അനുവദിച്ചു.
- അധ്യാപക രക്ഷകർത്തൃ സമിതികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ (പി.റ്റി.എ.) 90 ലക്ഷം രൂപ അനുവദിച്ചു.
- ഗ്രീൻ ഓഫീസ്, സ്മാർട്ട് ഓഫീസ് – ഓഫീസുകളെ ഹരിതവൽക്കരിക്കൽ – ഉദ്യാനങ്ങൾ മനോഹരമാക്കൽ – മാലിന്യനിർമ്മാർജ്ജനം 50 ലക്ഷം രൂപ അനുവദിച്ചു.
- വായനയുടെ വസന്തം – വായനാശീലം വളർത്തുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു.
- സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീം 40 ലക്ഷം രൂപ അനുവദിച്ചു.
- ഫോക്കസ് സ്‌കൂൾ പഠനനിലവാരം കുറഞ്ഞ സ്‌കൂളുകളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചു.
- സ്‌പെഷ്യൽ സ്‌കൂളിലെ അധ്യാപകരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും 2 കോടി രൂപ അനുവദിച്ചു.
- ഹയർ സെക്കന്ററി ഡയറക്ടറേറ്റ്, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവ നവീകരിക്കൽ 1.20 കോടി രൂപ അനുവദിച്ചു.
ഇതിനു പുറമെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുള്ള ഇനി പറയുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി ആകെ 44 കോടി രൂപ അനുവദിച്ചിട്ടുണ്ട്. - കൈറ്റ് – വിക്‌ടേഴ്‌സിന് 15 കോടി രൂപ അനുവദിച്ചു
- സാക്ഷരതാ മിഷന് (കെ.എസ്.എൽ.എം.എ.) 9 കോടി രൂപ അനുവദിച്ചു
- സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡ് (എസ്.ഐ.എം.സി.) 5.52 കോടി രൂപ അനുവദിച്ചു
- സമഗ്രശിക്ഷാ കേരള (എസ്.എസ്.കെ.) 5.56 കോടി രൂപ അനുവദിച്ചു
- സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) 5 കോടി രൂപ അനുവദിച്ചു
- സീമാറ്റ് കേരളയ്ക്ക് 4 കോടി രൂപ അനുവദിച്ചു
ആകെ 44.08 കോടി രൂപയുടെ അനുമതി ആണ് ഉണ്ടായത് .ഇതിനുപുറമെ വകുപ്പുതലത്തിൽ വിവിധ പദ്ധതികൾക്കായി 36 കോടി രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്.