പുതിയ അധ്യയന വർഷത്തിലും ഡിജിറ്റൽ ക്ലാസുകൾ നടക്കും: ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി

May 31, 2022 at 9:52 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: നാളെമുതൽ സംസ്ഥാനത്ത്രാ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ തടസ്സമില്ലാതെ തുടരുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ വാർത്താസമ്മേളനത്തിൽനിന്ന്; 42 ലക്ഷത്തിൽ പരം കുഞ്ഞുങ്ങൾ നാളെ മുതൽ സ്‌കൂളുകളിൽ എത്തുകയാണ്. കോവിഡിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞു എന്നാണ് അനുമാനം. ശാസ്ത്രീയമായ കണക്കു കൂട്ടലിലും പ്രവർത്തനങ്ങളിലും നാം മുന്നോട്ട് പോകുകയാണ്.

\"\"


2022 – 23 സാമ്പത്തിക വർഷത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിൽ നടപ്പിലാക്കുന്ന പദ്ധതികൾക്ക് സർക്കാർ തലത്തിൽ ഭരണാനുമതി നൽകിയിട്ടുള്ള വിശദാംശങ്ങൾ ഇനി പറയുന്നു. ആകെ 312.88 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. 

  1. സൗജന്യ സ്‌കൂൾ യൂണിഫോം 140 കോടി രൂപ അനുവദിച്ചു.
  2. മാനസ്സിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കായുള്ള സ്ഥാപനങ്ങൾക്കുള്ള ധനസഹായം 288 സ്‌കൂളുകൾക്ക് അനുവദിച്ചു.
  3. ഇ-ഗവേണൻസ് 15 കോടി രൂപ അനുവദിച്ചു
  4. ഹയർ സെക്കന്ററി സ്‌കൂളുകളിലെ ലാബ് നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചു
  5. ഹയർ സെക്കന്ററി സ്‌കൂളുകളിലെ ലാബ് ഉപകരണങ്ങൽ, ഫർണീച്ചർ, ലൈബ്രറി പുസ്തകങ്ങൾ എന്നിവയ്ക്ക് 9 കോടി രൂപ അനുവദിച്ചു.
  6. കേരളാ സ്‌കൂൾ കലോത്സവം 6.7 കോടി രൂപ അനുവദിച്ചു
  7. ഹയർ സെക്കന്ററി അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് 7.45 കോടി രൂപ അനുവദിച്ചു. 
  8. മോഡൽ ഇൻക്ലൂസീവ് സ്‌കൂൾ, പ്രത്യേക വൈകല്യമുള്ളവരെ ഉൾക്കൊള്ളുന്ന മാതൃകാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന്  5 കോടി രൂപ അനുവദിച്ചു.👇🏻
\"\"
  1. വൊക്കേഷണൽ ഹയർ സെക്കന്ററിയുടെ പ്രവർത്തനങ്ങൾക്ക് 7 കോടി അനുവദിച്ചു
  2. കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്തുന്നതിന് 5 കോടി രൂപ അനുവദിച്ചു
  3. ഹയർ സെക്കന്ററി  വിദ്യാർത്ഥി കേന്ദ്രീകൃത പരിപാടി 7.75 കോടി രൂപ അനുവദിച്ചു
  4. ശ്രദ്ധ – സർക്കാർ എയിഡഡ് സ്‌കൂളുകളിൽ 3 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് 1.8 കോടി രൂപ അനുവദിച്ചു.
  5. സ്‌കൂൾ വിദ്യാഭ്യാസം – ആധുനികവൽക്കരണം 1.2 കോടി രൂപ അനുവദിച്ചു.
  6. അധ്യാപക രക്ഷകർത്തൃ സമിതികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ (പി.റ്റി.എ.) 90 ലക്ഷം രൂപ അനുവദിച്ചു.
  7. ഗ്രീൻ ഓഫീസ്, സ്മാർട്ട് ഓഫീസ് – ഓഫീസുകളെ ഹരിതവൽക്കരിക്കൽ – ഉദ്യാനങ്ങൾ മനോഹരമാക്കൽ – മാലിന്യനിർമ്മാർജ്ജനം 50 ലക്ഷം രൂപ അനുവദിച്ചു.
  8. വായനയുടെ വസന്തം – വായനാശീലം വളർത്തുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു.
  9. സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീം 40 ലക്ഷം രൂപ അനുവദിച്ചു.
  10. ഫോക്കസ് സ്‌കൂൾ പഠനനിലവാരം കുറഞ്ഞ സ്‌കൂളുകളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചു.
  11. സ്‌പെഷ്യൽ സ്‌കൂളിലെ അധ്യാപകരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും  2 കോടി രൂപ അനുവദിച്ചു.
  12. ഹയർ സെക്കന്ററി ഡയറക്ടറേറ്റ്, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവ നവീകരിക്കൽ 1.20 കോടി രൂപ അനുവദിച്ചു.
    ഇതിനു പുറമെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുള്ള ഇനി പറയുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി ആകെ 44 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 
  13. കൈറ്റ് – വിക്‌ടേഴ്‌സിന് 15 കോടി രൂപ അനുവദിച്ചു
  1. സാക്ഷരതാ മിഷന് (കെ.എസ്.എൽ.എം.എ.) 9 കോടി രൂപ അനുവദിച്ചു
  2. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡ് (എസ്.ഐ.എം.സി.) 5.52 കോടി രൂപ അനുവദിച്ചു
  3. സമഗ്രശിക്ഷാ കേരള (എസ്.എസ്.കെ.) 5.56 കോടി രൂപ അനുവദിച്ചു
  4. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) 5 കോടി രൂപ അനുവദിച്ചു
  5. സീമാറ്റ് കേരളയ്ക്ക് 4 കോടി രൂപ അനുവദിച്ചു

ആകെ 44.08 കോടി രൂപയുടെ അനുമതി ആണ് ഉണ്ടായത് .ഇതിനുപുറമെ വകുപ്പുതലത്തിൽ വിവിധ പദ്ധതികൾക്കായി 36 കോടി രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്.

\"\"

Follow us on

Related News