JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) 2022- 23 അധ്യയന വർഷത്തേക്കുള്ള എം.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് (31-05-22) അവസാനിക്കും. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് പ്രവേശനം.

യോഗ്യത: സയൻസ്/എൻജിനിയറിങ്/മാത്തമാറ്റിക്സ്/മറ്റ് അനുബന്ധ വിഷയത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) അല്ലെങ്കിൽ സി.ജി.പി.എ. യഥാക്രമം 6.5/5.5 നേടിയുള്ള 3/4 വർഷ ബാച്ച്‌ലർ ബിരുദം. അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
- ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൽക്ക് നാളെ അവധി
- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് പ്രോഗ്രാം: ഒന്നാം സമ്മാനം പതിനായിരം രൂപ
- ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്ത അധ്യയന വര്‍ഷത്തിനകം കരിക്കുലം പരിഷ്ക്കാരം: മന്ത്രി ആര് ബിന്ദു
- ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ സമയം- വിശദവിവരങ്ങൾ
- സി- ആപ്റ്റിൽ ഗവൺമെൻറ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകള്‍
പ്രവേശന രീതി: തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓൺലൈൻ സ്‌ക്രീനിങ് ടെസ്റ്റ് ജൂൺ 11-ന് നടത്തും. ഇതിന്റെയടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ജൂൺ 20-നും 30-നും ഇടയ്ക്ക് ഇൻറർവ്യൂ ഉണ്ടാകും. ടെസ്റ്റ്, ഇൻറർവ്യൂ എന്നിവയുടെ സിലബസ് https://iisertvm.ac.in-ൽ പ്രോഗ്രാം അഡ്മിഷൻ ലിങ്കിലൂടെ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://appserv.iisertvm.ac.in/msc/
0 Comments