പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സംവിധാനം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

ഐസറിൽ എം.എസ്.സി. പ്രോഗ്രാം പ്രവേശനം: ഇന്നും കൂടി അപേക്ഷിക്കാം

May 31, 2022 at 2:15 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) 2022- 23 അധ്യയന വർഷത്തേക്കുള്ള എം.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് (31-05-22) അവസാനിക്കും. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് പ്രവേശനം.

\"\"

യോഗ്യത: സയൻസ്/എൻജിനിയറിങ്/മാത്തമാറ്റിക്സ്/മറ്റ് അനുബന്ധ വിഷയത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) അല്ലെങ്കിൽ സി.ജി.പി.എ. യഥാക്രമം 6.5/5.5 നേടിയുള്ള 3/4 വർഷ ബാച്ച്‌ലർ ബിരുദം. അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രവേശന രീതി: തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓൺലൈൻ സ്‌ക്രീനിങ് ടെസ്റ്റ് ജൂൺ 11-ന് നടത്തും. ഇതിന്റെയടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ജൂൺ 20-നും 30-നും ഇടയ്ക്ക് ഇൻറർവ്യൂ ഉണ്ടാകും. ടെസ്റ്റ്, ഇൻറർവ്യൂ എന്നിവയുടെ സിലബസ് https://iisertvm.ac.in-ൽ പ്രോഗ്രാം അഡ്മിഷൻ ലിങ്കിലൂടെ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://appserv.iisertvm.ac.in/msc/

Follow us on

Related News