JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
കൊച്ചി: കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാഡിൽ ഗ്രാജ്വേറ്റ് മറൈൻ എൻജിനീയേഴ്സ് (ജി.എം.ഇ.) കോഴ്സ് പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷ ദൈർഘ്യമുള്ള കോഴ്സാണിത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31. ആകെ 114 സീറ്റാണുള്ളത്. ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്‌പോൺസർ ചെയ്‌തോ അല്ലാതെയോ പ്രവേശനം നേടാം. ഉയർന്ന ശമ്പളത്തിൽ ഇന്ത്യയിലെയും വിദേശത്തെയും വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറായി സേവനമനുഷ്‌ഠിക്കാൻ അവസരം നൽകുന്ന കോഴ്സാണിത്.
അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി സ്പീഡ്പോസ്റ്റിലോ കൊറിയറിലോ എത്തിക്കാം.

യോഗ്യത: 50% മാർക്കോടെയുള്ള മെക്കാനിക്കൽ/ മെക്കാനിക്കൽ സ്ട്രീം/ നേവൽ ആർക്കിടെക്‌ചർ സ്ട്രീം/മറൈൻ എൻജിനീയറിങ് ബിരുദം. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50% മാർക്കും വേണം. കടൽ ജോലിക്കിണങ്ങിയ മാനസികശേഷി വിലയിരുത്തുന്ന എംഎംപിഇ ടെസ്റ്റിൽ യോഗ്യത തെളിയിക്കേണ്ടതുണ്ട്. പാസ്പോർട്ട് ഉണ്ടായിരിക്കണം.
ശാരീരീക യോഗ്യത: നല്ല ആരോഗ്യവും 157 സെ.മീ. ഉയരവും തക്ക തൂക്കവും നെഞ്ചളവും വേണം. വർണാന്ധത പാടില്ല. ഷിപ്പിങ് ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫിസർ നൽകിയ സർട്ടിക്കറ്റ് ഹാജരാക്കണം.
പ്രായപരിധി: 28 വയസ്സ് (2022 സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി).

കോഴ്സ് ഫീസ്: താമസം, ഭക്ഷണം, പഠനോപകരണങ്ങൾ മുതലായവയുൾപ്പെടെ മൊത്തം ഫീസ് 4.85 ലക്ഷം രൂപ. ആദ്യം 2,42,500 രൂപയടച്ച് ബാക്കി തുക 3 മാസത്തിനകം അടയ്ക്കണം. പെൺകുട്ടികൾ 3,72,500 രൂപ നൽകിയാൽ മതിയെങ്കിലും പ്രവേശനം തേടുന്നതിനു മുൻപ് കപ്പലിലെ പ്രവർത്തനാന്തരീക്ഷം വ്യക്‌തമായി മനസ്സിലാക്കണം. ക്യാംപസിൽ താമസിച്ചു പഠിക്കണം. കോഴ്സ് ജയിച്ചാൽ 6 മാസത്തെ കടൽപരിശീലനം ഉണ്ടാകും.

- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോം മാതൃകയ്‌ക്കും: https://cochinshipyard.com
വിലാസം: The Head of Department, Marine Engineering Training Institute, Vigyana Sagar, Girinagar, Kochi – 682 020; ഫോൺ: 8129823739 / 0484-2926264