JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ നഴ്സിങ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 8-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.
കോച്ച് നിയമനം – വാക് ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ബാസ്കറ്റ് ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍, സോഫ്റ്റ് ബോള്‍ കോച്ച് തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ ജൂണ്‍ 6-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.
ഡെപ്യൂട്ടേഷന് നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സ്കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സില്‍ ഡയറക്ടര്‍/പ്രൊഫസര്‍ തസ്തികയിലും പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ പ്രൊഫസര്‍ തസ്തികയിലും കെ.എസ്.ആര്. വ്യവസ്ഥകള്‍ പ്രകാരം ഡെപ്യൂട്ടേഷന് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി. റഗുലേഷന് അനുശാസിക്കുന്ന യോഗ്യതകളുള്ള യൂണിവേഴ്സിറ്റി/ഗവണ്മെന്റ്/എയ്ഡഡ് കോളേജുകളിലേയും കേന്ദ്ര/സംസ്ഥാന/അര്‍ദ്ധ സര്‍ക്കാര്‍ അക്കാദമിക് സ്ഥാപനങ്ങളിലേയും അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 21-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് മാതൃസ്ഥാപനത്തില്‍ നിന്നുള്ള എന്‍.ഒ.സി. സഹിതം അപേക്ഷയുടെ പകര്‍പ്പ് ജൂണ്‍ 28-ന് മുമ്പായി കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ തസ്തികയിലേക്ക് 2018-ലെ യു.ജി.സി. റഗുലേഷന്‍സില്‍ പ്രൊഫസര്‍ തസ്തികയിലേക്ക് നിര്‍ദ്ദേശിച്ച യോഗ്യതകളുള്ള അസോസിയേറ്റ് പ്രൊഫസര്‍മാര്‍ക്കും അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട യോഗ്യതകളുള്ളവരുടെ അഭാവത്തില്‍ അവരേയും പരിഗണിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍
റേഡിയേഷന് ഫിസിക്സ് അസി. പ്രൊഫസര്‍
കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ റേഡിയേഷന് ഫിസിക്സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍നിയമനം നടത്തുന്നതിനായി റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ ബയോഡാറ്റ സര്‍വകലാശാലാ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ 10 വരെ സമര്‍പ്പിക്കാം. യോഗ്യരായവരെ അഭിമുഖ വിവരം നേരില്‍ അറിയിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
തിയേറ്റര്‍ ഫോട്ടോഗ്രാഫര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂരിലുള്ള സ്കൂള്‍ ഓഫ് ഡ്രാമാ ആന്റ് ഫൈന്‍ ആര്‍ട്സില്‍ തിയേറ്റര്‍ ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 2-ന് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ