editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്ത അധ്യയന വര്‍ഷത്തിനകം കരിക്കുലം പരിഷ്‌ക്കാരം: മന്ത്രി ആര്‍ ബിന്ദുന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ സമയം- വിശദവിവരങ്ങൾസി- ആപ്റ്റിൽ ഗവൺമെൻറ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകള്‍കേരള വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക നിയമനം: ഇൻറർവ്യൂ ഓഗസ്റ്റ് 22ന്പി.ആര്‍.ഡിയിൽ തമിഴ്, ഇംഗ്ലീഷ് ട്രാന്‍സ്ലേറ്റര്‍ നിയമനം: ഓഗസ്റ്റ് 17വരെ സമയംഎംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍  9മുതൽ 12വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് ‘ബീഗം ഹസ്രത്ത് മഹൽ’ നാഷണൽ സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെകോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ്: 24 മുതല്‍ 28 വരെ തീയതികളില്‍ വീണ്ടും പരീക്ഷമാധ്യമ മേഖലയില്‍ തിളങ്ങാം: കേരള മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചുഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌ക്കരണം: കമ്മിഷന്‍ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങൾക്കായി പുതിയ ഉത്തരവിറങ്ങി: വിശദവിവരങ്ങൾ അറിയാം

Published on : May 27 - 2022 | 5:14 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക /അനധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ സർക്കുലർ ഇറക്കി. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണെന്ന ഉത്തരവ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ട വകുപ്പ് ഇറക്കിയിരുന്നു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് പുതിയ സർക്കുലർ ഇറങ്ങിയത്.
സർക്കുലറിൽ പറയുന്നത് ഇങ്ങനെ: 2022-23 അധ്യയന വർഷത്തിലേക്കും
സർക്കാർ സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക/ഫുൾടൈം മീനിയൽ ഉൾപ്പടെയുള്ള അനധ്യാപക നിയമനങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പരാമർശം 2 പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു.👇🏻

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ
30 ദിവസത്തിൽ കൂടുതൽ ദൈർഘ്യമുള്ള ഒഴിവുകളിൽ, ചുവടെ പറയുന്ന നിർദേശങ്ങൾ പാലിച്ചുക്കൊണ്ട് 2022-23 അധ്യയന വർഷവും ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക/ഫുൾടൈം മീനിയൽ ഉൾപ്പടെയുള്ള അനധ്യാപക നിയമനങ്ങൾ നടത്തുന്നതിന്
അനുമതി നൽകി ഉത്തരവാകുന്നു.

1 ) അതാത് കാലത്ത് നിലവിലിരിക്കുന്ന തസ്തിക നിർണയ ഉത്തരവ് പ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്നു കണ്ടെത്തിയ സ്കൂളുകളിൽ അവർ തുടരുന്നുവെങ്കിൽ പ്രസ്തുത കാറ്റഗറിയിൽദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തരുത്. അധികമായി
കണ്ടെത്തിയ അധ്യാപകരെ നിലവിലുള്ള ഒഴിവുകളിലേക്ക് സ്ഥലം മാറ്റി ക്രമീകരിക്കേണ്ടതാണ്.👇🏻


2) 14/08/2002 ലെ ജി.ഒ(പി) നമ്പർ. 249/2002/പൊ.വി.വ. 20/12/2004 ലെ ജി.ഒ(പി) നമ്പർ 382/2004/പൊ.വി.വ. 11/02/2021 ലെ ജി.ഒ(പി) നമ്പർ. 29/2021/ധന തുടങ്ങിയ ഉത്തരവുകളിലൂടെ
വിഷയത്തിൽ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ
കർശനമായും സർക്കാർ
ഈ പാലിച്ചിരിക്കേണ്ടതാണ്.
3)എന്നാൽ പി.എസ്.സി റാങ്ക് ലിസ്റ്റ്ഷോർട്ട് ലിസ്റ്റ് നിലനിൽക്കുന്ന ജില്ലകളിൽ പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ
അപേക്ഷകരായിട്ടു ണ്ടെങ്കിൽ അത്തരം ഉദ്യോഗാർത്ഥികളെദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മുൻഗണന നൽകേണ്ടതാണ്. പ്രസ്തുത അധ്യാപകന്റെ സേവന വ്യവസ്ഥകൾ യാതൊന്നും തന്നെ ഭാവിയിൽ ടിയാൾക്ക് പി.എസ്.സി മുഖേനയുള്ള സ്ഥിരനിയമനം ലഭിക്കുകയാണെങ്കിൽ യാതൊരാനുകൂല്യങ്ങൾക്കും
കണക്കാക്കുന്നതല്ല.


4)കെ-ടെറ്റ് നേടിയ/ഇളവ് ലഭിച്ചിട്ടുള്ള അധ്യാപകരെയാണ് യോഗ്യത ദിവസവേതനാടിസ്ഥാനത്തിലും നിയമിക്കേണ്ടത്.
5) ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകർ റഗുലർ ഒഴിവിൽ തുടരുന്ന കാരണത്താൽ പ്രസ്തുത ഒഴിവ് പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുത്. അപ്രകാരം
കൃത്യവിലോപം കാട്ടുന്ന പ്രഥമാധ്യാപകരുടെ പേരിൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്.
6) ദിവസവേതനാടിസ്ഥാനത്തിൽ നിയമിതരാകുന്ന അധ്യാപകർക്ക് ധനവകുപ്പ്
അതതുകാലത്തേയ്ക്കു ബാധകമാക്കി പുറപ്പെടുവിക്കുന്ന ഉത്തരവിൽ നിഷ്കർഷിച്ചിട്ടുള്ള നിരക്കിൽ
ദിവസവേതനം അനുവദിക്കാവുന്നതാണ്.
7)ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾ മുൻപറഞ്ഞ, മാനദണ്ഡങ്ങളനുസരിച്ചുള്ള ഒഴിവിൽ അതതു സ്പെഷ്യൽ റൂൾ പ്രകാരം യോഗ്യതയുള്ള(HSST/HSST(Jr)/NVT/NVT(Jr)/Vocational Teacher)
അധ്യാപകരെ ഇപ്രകാരം
നിയോഗിക്കാവുന്നതാണ്.👇🏻

(ഗവർണറുടെ ഉത്തരവിൻ പ്രകാരം)
മീനാംബിക എം.ഐ
ജോയിന്റ് സെക്രട്ടറി

0 Comments

Related News