പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

പുതിയ അധ്യയന വർഷത്തിൽ 75പുതിയ സ്കൂൾ കെട്ടിടങ്ങൾ: ഉദ്ഘാടനം 30ന്

May 26, 2022 at 10:52 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

\"\"

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമിച്ച 75 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് നടക്കും. മുഖ്യമന്ത്രി പിണറായി 
വിജയൻ 30ന് ഉച്ചയ്ക്ക് ശേഷം 3.30ന്  
വട്ടിയൂർക്കാവ് ഗവ.വൊക്കേഷണൽ  ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും.
അന്ന് തന്നെ എല്ലാ ജില്ലകളിലും ഇതേസമയം 
പ്രാദേശിക ഉദ്ഘാടനചടങ്ങുകൾ നടക്കും. ഉദ്ഘാടനം ചെയ്യുന്ന 75 സ്‌കൂൾ കെട്ടിടങ്ങളിൽ  5 കോടി കിഫ്ബി ധനസഹായത്തോടെയള്ള 9 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി കിഫ്ബി 
ധനസഹായത്തോടെയുള്ള 16 സ്‌കൂൾ 
കെട്ടിടങ്ങളും 1 കോടി കിഫ്ബി ധനസഹായത്തോടെയുള്ള 15 സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും ഉപയോഗിച്ച്  കൊണ്ട് നിർമ്മിച്ച 35 സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടുന്നു.

\"\"

ആകെ 130 കോടി രൂപയാണ് ഇതിനായി 
വിനിയോഗിച്ചിട്ടുള്ളത്.നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്‌കൂൾ കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇനിയും ഭൗതികസൗകര്യ വികസനം ആവശ്യമായുള്ള സ്‌കൂളുകൾ കണ്ടെത്തി  സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

\"\"

Follow us on

Related News