JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമിച്ച 75 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് നടക്കും. മുഖ്യമന്ത്രി പിണറായി
വിജയൻ 30ന് ഉച്ചയ്ക്ക് ശേഷം 3.30ന്
വട്ടിയൂർക്കാവ് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും.
അന്ന് തന്നെ എല്ലാ ജില്ലകളിലും ഇതേസമയം
പ്രാദേശിക ഉദ്ഘാടനചടങ്ങുകൾ നടക്കും. ഉദ്ഘാടനം ചെയ്യുന്ന 75 സ്‌കൂൾ കെട്ടിടങ്ങളിൽ 5 കോടി കിഫ്ബി ധനസഹായത്തോടെയള്ള 9 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി കിഫ്ബി
ധനസഹായത്തോടെയുള്ള 16 സ്‌കൂൾ
കെട്ടിടങ്ങളും 1 കോടി കിഫ്ബി ധനസഹായത്തോടെയുള്ള 15 സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും ഉപയോഗിച്ച് കൊണ്ട് നിർമ്മിച്ച 35 സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടുന്നു.
ആകെ 130 കോടി രൂപയാണ് ഇതിനായി
വിനിയോഗിച്ചിട്ടുള്ളത്.നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്‌കൂൾ കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇനിയും ഭൗതികസൗകര്യ വികസനം ആവശ്യമായുള്ള സ്‌കൂളുകൾ കണ്ടെത്തി സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം