പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

സിബിഎസ്ഇ പരീക്ഷയിലെ മാർക്കിനെക്കുറിച്ച് പരാതി: രണ്ടാഴ്ചക്കുള്ളിൽ പരിശോധിച്ച് നടപടി

May 26, 2022 at 9:23 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

\"\"

ന്യൂഡൽഹി: 10,11,12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ നൽകിയ മാർക്കിനെക്കുറിച്ച് വിദ്യാർഥികൾക്കുള്ള പരാതികൾ പരിശോധിച്ച് രണ്ടാഴ്ച്ചക്കകം നടപടി സ്വീകരിക്കാൻ സുപ്രീംകോടതിയുടെ നിർദേശം. ബോർഡ് പരീക്ഷയിൽ സിബിഎസ്ഇയും സ്കൂളുകളും നൽകിയ മാർക്ക് പരിശോധിച്ച് നടപടി എടുക്കാൻ
കോടതി പരീക്ഷാ കൺട്രോളറോട് നിർദേശിച്ചു. മാർക്ക് കണക്കാക്കിയ അനുപാതവും ഇതിനായി ഉപയോഗിച്ച സോഫ്റ്റ്‌വെയർ അടക്കമുള്ളവയും പരിശോധിക്കണം.

പി.എസ്.സിയുടെ പരിധിയിൽ വരാത്ത ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി  നിയമനം: വിപരീതമായി പ്രവർത്തിക്കുന്ന വകുപ്പ് മേധാവികൾക്കെതിരെ കർശന നടപടി

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മുഴുവൻ  താത്കാലിക/ദിവസവേതന ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിച്ച് നിയമനം നടത്താൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എംപ്ലോയ്മെന്റ് ഡയറക്ടറുടെ  നിർദേശം.
എംപ്ലോയ്മെന്റ് ഡയറക്ടർക്കുവേണ്ടി
എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ എം.എ. ജോർജ് ഫ്രാൻസിസ് പുറത്തിറക്കിയ ഉത്തരവ് ഇങ്ങനെയാണ്: 👇🏻

\"\"

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ നിലവിലുള്ള യോഗ്യരായ അദ്ധ്യാപക/അനദ്ധ്യാപക തസ്തികകളിൽ ഉണ്ടാകുന്ന താത്ക്കാലിക ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പരിപാലിച്ചു പോരുന്ന സാമുദായിക സംവരണക്രമമനുസരിച്ച്
ഉദ്യോഗാർത്ഥികളുടെ നാമനിർദ്ദേശ പട്ടിക ലഭ്യമാക്കി ആയതിൽ നിന്നും താത്ക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള നിർദ്ദേശം പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്  അപേക്ഷിച്ചു കൊള്ളുന്നു. കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് ബാധകമാക്കിയിട്ടുള്ള സ്ഥാപനങ്ങളിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന KS&SSR Rule 9 ai പ്രകാരമാണ് നടത്തേണ്ടത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള താൽക്കാലിക നിയമനങ്ങൾ സംബന്ധിച്ച്
211157 – ലെ SD 229168/57/PD നമ്പർ (സൂചന 2) ഉത്തരവിന്റെ ആറാം (6) ഖണ്ഡികയിൽ എല്ലാ താൽക്കാലിക നിയമനങ്ങളും എംപ്ലോയ്മന്റ് എക്സ്ചേഞ്ച് വഴി തന്നെ നടപ്പിലാക്കണമെന്നും സൂചന (3) ഉത്തരവിൽ പി.എസ്.സി.യുടെ പരിധിയിൽ വരാത്ത എല്ലാത്തരം ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിതന്നെ
നടത്തണമെന്നു വകുപ്പ് മേധാവികൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

\"\"


സർക്കാർ സർവ്വീസിൽ പട്ടകജാതി/പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും അവരുടെ അവസരങ്ങളും
അവകാശങ്ങളും സംരക്ഷിക്കുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങളിൽ പി.എസ്.സി യുടെ മാതൃകയിൽ സംവരണ ക്രമം പാലിക്കുന്നതിനായി 100 പോയിന്റ് ഉള്ള സാമുദായിക സംവരണ പട്ടിക തയ്യാറാക്കി സൂചന (4) പ്രകാരം തത്വം പാലിച്ചാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
മുഖേന നിയമനങ്ങൾക്കായി ഉദ്യോഗാർത്ഥികളെ നാമനിർദേശം ചെയ്തു വരുന്നത്. സംവരണ
1959 -ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ Compulsory Notification of Vacancies Act (CNV) പ്രകാരം സർക്കാർ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങൾ/ബോർഡുകൾ/കമ്പനികൾ/കോർപ്പറേഷനുകൾ/സർക്കാർ ഗ്രാന്റിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പി.എസ്.സി യുടെ പരിധിക്ക് പുറത്തുവരുന്ന എല്ലാത്തരം ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന CNV Act – ന്റെ വ്യവസ്ഥകൾക്ക് വിധേയമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിർബന്ധമായും അറിയിച്ച് എക്സ്ചേഞ്ചിന്റെ സേവനം പ്രയോജനപ്പെടുത്തണ മെമന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. മേൽ സ്ഥാപനങ്ങളിലെ പി.എസ്.സി യുടെ പരിധിയിൽ വരാത്ത ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും നിയമനം നടത്തണമെന്നും ഇതിനു വിപരീതമായി പ്രവർത്തിക്കുന്ന വകുപ്പ് മേധാവികൾക്കുംതലവന്മാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും നിർദ്ദേശം നടപ്പിലാക്കുന്നതിന് വകുപ്പ് മേധാവികളും തലവന്മാരും വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. സൂചന (5), (6),(7) പ്രകാരം സർക്കാർ എല്ലാ വകുപ്പ് മേധാവികൾക്കും കർശന നിർദ്ദേശം നൽകി സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

\"\"

മേൽ ഉത്തരവുകളുടെയും
സർക്കുലറുകളുടെയും അടിസ്ഥാനത്തിലാണ്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിക്കപ്പെടുന്ന താൽക്കാലികവും/സ്ഥിരവുമായ ഒഴിവുകൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഉദ്യോഗാർത്ഥികളെ നാമനിർദ്ദേശം ചെയ്തു വരുന്നത്. കേരളത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് തൊഴിൽ ലഭിക്കുന്നതിനായി 29 ലക്ഷം പേരാണ് കാത്തിരിക്കുന്നത്. അവരിൽ കൂടുതൽ പേർക്കും താൽക്കാലിക നിയമനങ്ങളാണ് ലഭിക്കുന്നത്. ഉദ്യോഗദായകൻ അറിയിക്കുന്ന ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പരിപാലിച്ചു പോരുന്ന സാമുദായിക സംവരണ പട്ടിക അനുസരിച്ച് സീനിയോറിറ്റി യോഗ്യത, വയസ്സിളവ്, സംവരണം, മുൻഗണന, മറ്റ് മാനദണ്ഡങ്ങൾ എന്നിവയ്ക്ക് അനുസൃതമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ നാമനിർദ്ദേശ പട്ടിക തയ്യാറാക്കി നൽകുകയും ആയതിൽ നിന്നും  ഇന്റർവ്യൂ ടെസ്റ്റ് നടത്തി നിയമനം നൽകി വരുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.

Follow us on

Related News