പ്രധാന വാർത്തകൾ
കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനംരാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

പരമാവധി സ്കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്‌സിൻ: നാളെമുതൽ വാക്സിനേഷൻ യജ്ഞം

May 25, 2022 at 3:12 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 26, 27, 28 തീയതികളിൽ കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌കൂൾ തുറക്കുന്ന സാഹചര്യം കൂടി മുന്നിൽ  കണ്ട് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. 
സ്‌കൂളുകളുമായും റസിഡന്റ്സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവർത്തകരുമായും സഹകരിച്ചാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്.  പ്രധാന ആശുപത്രികളിൽ ഈ ദിവസങ്ങളിൽ 
വാക്സിനേഷൻ ഉണ്ടായിരിക്കുന്നതാണ്. 
കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തോ നേരിട്ട് വാക്സിനേഷൻ സെന്ററിലെത്തി രജിസ്റ്റർ ചെയ്തോ വാക്സിൻ സ്വീകരിക്കാവുന്നതാണ്.

\"\"

സ്‌കൂൾ ഐഡി കാർഡോ, ആധാറോ കൊണ്ട് വരേണ്ടതാണ്. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സിനെടുത്തെന്ന് ഉറപ്പ് വരുത്തണം .15 മുതൽ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 52 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും  നൽകിയിട്ടുണ്ട്.  12 മുതൽ 14 വരെ പ്രായമുള്ള 40 ശതമാനം  കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും  11 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും 
നൽകിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

\"\"

Follow us on

Related News