JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 26, 27, 28 തീയതികളിൽ കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌കൂൾ തുറക്കുന്ന സാഹചര്യം കൂടി മുന്നിൽ കണ്ട് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം.
സ്‌കൂളുകളുമായും റസിഡന്റ്സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവർത്തകരുമായും സഹകരിച്ചാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളിൽ ഈ ദിവസങ്ങളിൽ
വാക്സിനേഷൻ ഉണ്ടായിരിക്കുന്നതാണ്.
കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തോ നേരിട്ട് വാക്സിനേഷൻ സെന്ററിലെത്തി രജിസ്റ്റർ ചെയ്തോ വാക്സിൻ സ്വീകരിക്കാവുന്നതാണ്.

സ്‌കൂൾ ഐഡി കാർഡോ, ആധാറോ കൊണ്ട് വരേണ്ടതാണ്. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സിനെടുത്തെന്ന് ഉറപ്പ് വരുത്തണം .15 മുതൽ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 52 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വരെ പ്രായമുള്ള 40 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 11 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും
നൽകിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

- ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം
- ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം
- പ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ
- പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ
- വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ
0 Comments