JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: കൈറ്റ്-വിക്ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ 2.0 ക്ലാസുകളുടെ ഭാഗമായി 20 മുതൽ പ്ലസ് വൺ റിവിഷൻ ക്ലാസുകൾ സംപ്രേഷണം തുടങ്ങും. പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടുന്നവിധം ഒരു വിഷയം നാലു ക്ലാസുകളിലായാണ് റിവിഷൻ ക്രമീകരിച്ചിരിക്കുന്നത്. മെയ് 31 വരെ രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും എട്ടുക്ലാസുകളിലായാണ് റിവിഷൻ. പുനഃസംപ്രേഷണം ഇതേക്രമത്തിൽ വൈകുന്നേരം 6 മുതൽ 10 വരെ ഉണ്ടാകും. അടുത്ത ദിവസം രാവിലെ 8 മുതൽ കൈറ്റ്-വിക്ടേഴ്‌സ് പ്ലസിലും പുനഃസംപ്രേഷണം ഉണ്ടായിരിക്കും.
ഓരോ വിഷയവും ശരാശരി ഒരു മണിക്കൂർ ദൈർഘ്യമുള്ള എം.പി.3 ഫോർമാറ്റിൽ തയാറാക്കിയ ഓഡിയോ ബുക്കുകളും വെള്ളിയാഴ്ച മുതൽ ഫസ്റ്റ്‌ബെൽ പോർട്ടലിൽ ലഭ്യമാകും.പ്ലസ് വൺ ക്ലാസുകളുടെ പൊതുപരീക്ഷയ്ക്കുമുമ്പ് തത്സമയ സംശയ നിവാരണത്തിന് ലൈവ് ഫോൺ ഇൻ പരിപാടികളും ക്രമീകരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളും https://firstbell.kite.kerala.gov.in ൽ വിഷയം തിരിച്ച് കാണാനും കേൾക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം