JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തവനൂർ: അക്കാദമിക മികവും ഭൗതികവികാസവും ലക്ഷ്യംവച്ച് തവനൂർ കേളപ്പൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ \’സർവ്വോദയം\’ പദ്ധതിക്ക് തുടക്കമായി. പദ്ധതി കെ ടി.ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.പി.നസീറ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ മുഖ്യ അതിഥിയായി.
വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, പി.ടി.എ പ്രസിഡണ്ട് എം.വി.രഘുനന്ദനൻ, ഡോ.പ്രദീപ് കുമാർ, കെ.. ലിഷ, എ.പി.വിമൽ,ഷീജ കൂട്ടാക്കിൽ, വി.ഗോപി, ഗീതാ ഗണപതി, എ.സി പ്രേംരാജ്, കെ.ഉണ്ണികൃഷ്ണൻ, രാജേഷ് പ്രശാന്തിയിൽ, കെ.. ബാബു എന്നിവർ പ്രസംഗിച്ചു.പരിപാടിയുടെ ഭാഗമായി കലാപരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീക്ക ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി അദ്ധ്യക്ഷനായി. സ്മാർട്ട് ഹാളിൻ്റെ ഉദ്ഘാടനം എം.പി. ഇ ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. മനോജ് പടിക്കൽ മുഖ്യാതിഥിയായി .സ്മൃതി ദീപ ജ്വാല സംഗമവും നടന്നു. മൺമറഞ്ഞു പോയ അദ്ധ്യാപകർ, ജീവനക്കാർ, സ്കൂൾ കമ്മിറ്റി അംഗങ്ങളുടെ വീട്ടിൽ നിന്ന് സ്മൃതി ദീപം ഏറ്റുവാങ്ങി ഘോഷയാത്രയോടു കൂടി സ്മൃതി ദീപശിഖ സ്കൂളിലെ കേളപ്പജി സ്തുത്തിൽ പ്രദിക്ഷണം വെച്ച് കേളപ്പജി സ്ക്വയറിൽ സമർപ്പിച്ചു.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം