പ്രധാന വാർത്തകൾ

ഐസറിൽ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനം: അവസാന തീയതി മെയ് 13

May 10, 2022 at 11:24 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

കൊല്‍ക്കത്ത: ഐസറിൽ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ടുവര്‍ഷത്തെ മാസ്റ്റേഴ്‌സ് തല കോഴ്‌സ് വര്‍ക്ക്, നാലുവര്‍ഷത്തെ ഗവേഷണം എന്നിവ ഉള്‍പ്പെടുന്നതാണ് പ്രോഗ്രാം. ബയോളജിക്കല്‍ സയന്‍സസ്, എര്‍ത്ത് സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നീ വിഷയങ്ങളിലാണ് അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 13.

യോഗ്യത: ബി.എസ്‌.സി., ബി.ഇ., ബി.ടെക്., എം.ബി.ബി.എസ്., തുല്യ ബിരുദങ്ങളില്‍ ഒന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണേഴ്‌സ്/മേജര്‍ ബാധകമെങ്കില്‍ അതില്‍ 60 ശതമാനം മാര്‍ക്ക്/തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം. ഓണേഴ്‌സ്/മേജര്‍ ബാധകമല്ലെങ്കില്‍ യോഗ്യതാ കോഴ്‌സിന് മൊത്തത്തില്‍ 60 ശതമാനം മാര്‍ക്ക്/തുല്യ ഗ്രേഡ് നേടിയിരിക്കണം. അപേക്ഷകര്‍ മേഖലയ്ക്കനുസരിച്ച് നിശ്ചിത ദേശീയതല ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് യോഗ്യതയും 2022ല്‍ നേടിയിരിക്കണം.

ബയോളജിക്കല്‍ സയന്‍സസ്: ജാം (ബയോടെക്‌നോളജി)/ജെ.ജി. ഇ.ഇ.ബി.ഐ.എല്‍.എസ്.

എര്‍ത്ത് സയന്‍സസ്: ജാം (ജിയോളജി). എന്‍വയണ്‍മെന്റല്‍ സയന്‍സിലെ ഗവേഷണത്തിന് ജാം (കെമിസ്ട്രി), കംപ്യൂട്ടേഷണല്‍ മിനറലോളജി ഗവേഷണത്തിന് ജാം (ഫിസിക്‌സ്).

ഫിസിക്കല്‍ സയന്‍സസ്: ജാം (ഫിസിക്‌സ്)/ജസ്റ്റ് (ഫിസിക്‌സ്).

\"\"

ബിരുദ തലത്തില്‍ പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍

ബയോളജിക്കല്‍ സയന്‍സസ്: ബയോളജിക്കല്‍ സയന്‍സസ്/ ബയോടെക്‌നോളജി/മെഡിക്കല്‍ സയന്‍സസ്/ഫിസിക്‌സ്/ മാത്തമാറ്റിക്‌സ്/കെമിസ്ട്രി എന്നിവയിലെ ഏതെങ്കിലും ശാഖയിലെ ബാച്ചിലര്‍ ബിരുദം അല്ലെങ്കില്‍ ബി.ടെക്., ബി.ഇ., ബി.വി.എസ്‌.സി., ബി.ഫാര്‍മ ഉള്‍പ്പെടെയുള്ള ബാച്ച്‌ലര്‍ ബിരുദം. 10+2 തലത്തില്‍ ബയോളജിയും മാത്തമാറ്റിക്‌സും പഠിച്ചിരിക്കണം. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ് പഠിക്കാത്തവര്‍ മാത്തമാറ്റിക്‌സിലോ സ്റ്റാറ്റിസ്റ്റിക്‌സിലോ രണ്ടിലുമോ ഉള്ള കോഴ്‌സ്/കോഴ്‌സുകള്‍ ബിരുദതലത്തില്‍ ചെയ്തിരിക്കണം.

എര്‍ത്ത് സയന്‍സസ്: എര്‍ത്ത് സയന്‍സസിന്റെ ഏതെങ്കിലും ബ്രാഞ്ച് (മേജര്‍ വിഷയമായി); ഫിസിക്‌സ്/കെമിസ്ട്രി, മാത്തമാറ്റിക്‌സ് സപ്പോര്‍ട്ടിങ് വിഷയങ്ങളായി പഠിച്ചിരിക്കണം.

ഫിസിക്കല്‍ സയന്‍സസ്: ഫിസിക്‌സ് (മേജര്‍), മാത്തമാറ്റിക്‌സ് (സപ്പോര്‍ട്ടിങ്).

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://apply.iiserkol.ac.in

\"\"

Follow us on

Related News