പ്രധാന വാർത്തകൾ
സ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്

യു.കെയിൽ ഒരുവര്‍ഷ ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാം: ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷിക്കാം

May 9, 2022 at 8:42 pm

Follow us on

ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഓഫ് മാഞ്ചെസ്റ്റര്‍, യു.കെ. സര്‍ക്കാരിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ ക്യാംപയിന്‍, ബ്രിട്ടീഷ് കൗണ്‍സില്‍ എന്നിവയുടെ സംയുക്തതയിൽ നൽകുന്ന ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കായി ഇപ്പോള്‍ അപേക്ഷിക്കാം. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാം, യു.കെ.യില്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണീ അവസരം. 2022-\’23 അധ്യയനവര്‍ഷത്തിലെ 2022 സെപ്റ്റംബര്‍ എന്‍ട്രിയില്‍, നിശ്ചിത വിഷയങ്ങളിലെ ഒരു വര്‍ഷത്തെ മാസ്റ്റേഴ്സ് പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രോഗ്രാം, ഫുള്‍ ടൈം ഓണ്‍-കാമ്പസ്, പോസ്റ്റ് ഗ്രാജ്വേറ്റ് (ടോറ്റ്) തലത്തിലുള്ളതായിരിക്കണം. കോഴ്സിനു ബാധകമായ ഫീസ് ഭാഗികമായി ഒഴിവാക്കുന്ന രീതിയിലാകും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ഒരുവര്‍ഷത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള കോഴ്സാണെങ്കില്‍, കോഴ്സിന്റെ ആദ്യവര്‍ഷ പഠനത്തിനുമാത്രമേ സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയുള്ളൂ. ഓൺലൈൻ ആയി ജൂണ്‍ ഒന്നുവരെ അപേക്ഷ സമർപ്പിക്കാം.

\"\"

ഒരു വര്‍ഷത്തേക്ക്, 10,000 പൗണ്ട് (ഏകദേശം ഒമ്പതരലക്ഷം രൂപ) മൂല്യമുള്ള സ്‌കോളര്‍ഷിപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂള്‍ ഓഫ് നാച്വറല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്, സ്‌കൂള്‍ ഓഫ് ആര്‍ട്സ് ലാംഗ്വേജസ് ആന്‍ഡ് കള്‍ച്ചേഴ്സ്, സ്‌കൂള്‍ ഓഫ് ലോ എന്നിവിടങ്ങളിലെ ഏതെങ്കിലും മാസ്റ്റേഴ്സ് പ്രോഗ്രാം, മാസ്റ്റേഴ്സ് കോഴ്സിലെ പഠനങ്ങള്‍ എന്നിവയ്ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും.

യോഗ്യത: അപേക്ഷാര്‍ത്ഥി സ്‌കൂള്‍/കോളേജ്/ സര്‍വകലാശാലാ തലത്തില്‍ ഇന്ത്യയിലായിരിക്കണം പഠിച്ചത്. അക്കാദമിക് മികവും നിശ്ചിത മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിനുള്ള യോഗ്യതയും ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് മാഞ്ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ മാസ്റ്റേഴ്സ് പഠിക്കാനുള്ള കണ്ടീഷണല്‍/അണ്‍ ഓഫർ, 2022 ജൂണ്‍ ഒന്നിനകം ലഭിച്ചിരിക്കണം. ഇന്ത്യന്‍ പാസ്പോര്‍ട്ട് വേണം. ഇംഗ്ലീഷ് ഭാഷാ മികവ് വേണം. സര്‍വകലാശാലയുടെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതയും തൃപ്തിപ്പെടുത്തണം.

\"\"

അപേക്ഷാ ലിങ്ക് https://manchester.ac.uk യില്‍ ലഭിക്കും (സ്റ്റഡി > ഇന്റര്‍നാഷണല്‍ > ഫൈനാന്‍സ് ആന്‍ഡ് സ്‌കോളര്‍ഷിപ്സ് > ഫണ്ടിങ് സ്‌കോളര്‍ഷിപ്പ്സ് ആന്‍ഡ് ബര്‍സറീസ് ലിങ്കിലുള്ള വിജ്ഞാപനത്തിലൂടെ).

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

Follow us on

Related News