ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
കോഴിക്കോട്: സംസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം മുടങ്ങി. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രങ്ങളില്‍ അധ്യാപകര്‍ മൂല്യനിര്‍ണ്ണയം ബഹിഷ്‌ക്കരിക്കുകയായിരുന്നു. കെമിസ്ട്രി മൂല്യനിര്‍ണ്ണയത്തെയാണ് ബഹിഷ്‌ക്കരണം ബാധിച്ചത്. ഉത്തര സൂചികയിലെ അപാകത ചൂണ്ടിക്കാട്ടിയാണ് അധ്യാപകരുടെ ബഹിഷ്‌ക്കരണം.